---
title: "കെഎസ്ആർടിസി ബസ് കത്തിനശിച്ചു; യാത്രക്കാർ സുരക്ഷിതർ"
english_title: "Ksrtc"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/331889/ksrtc"
published_at: "2025-12-19T08:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6944c051d530c_IMG-20251219-WA0006.jpg"
keywords: []
---

# കെഎസ്ആർടിസി ബസ് കത്തിനശിച്ചു; യാത്രക്കാർ സുരക്ഷിതർ

> **Lead Summary:** മൈസൂർ: മൈസൂരിൽ കെഎസ്ആർടിസി ബസ് കത്തിനശിച്ചു. നഞ്ചൻകോട് വെച്ചാണ് സംഭവം. പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കില്ല. ബെംഗളൂരുവിൽ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്.

## Article Content

മൈസൂർ: മൈസൂരിൽ കെഎസ്ആർടിസി ബസ് കത്തിനശിച്ചു. നഞ്ചൻകോട് വെച്ചാണ് സംഭവം. പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കില്ല. ബെംഗളൂരുവിൽ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്.

KL 15 A 2444 എന്ന സ്വിഫ്റ്റ് ബസ് ആണ് കത്തിയത്. 44 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്. യാത്രക്കാർ രാവിലെ ഏഴ് മണിയോടെ സുൽത്താൻ ബത്തേരിയിൽ എത്തും. ബസ് പൂർണമായും കത്തി നശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/331889/ksrtc)