---
title: "കേരളത്തിൽ വർഗീയ കലാപങ്ങളില്ലാതിരുന്നത് തൊഴിലാളി വർഗ പ്രസ്ഥാനത്തിൻ്റെ കരുത്തു കൊണ്ട്:  ഇ പി ജയരാജൻ"
english_title: "E p jayarajan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33197/e-p-jayarajan"
published_at: "2022-03-22T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6239741379c5d_Picsart_22-03-22_12-30-11-786.jpg"
keywords: []
---

# കേരളത്തിൽ വർഗീയ കലാപങ്ങളില്ലാതിരുന്നത് തൊഴിലാളി വർഗ പ്രസ്ഥാനത്തിൻ്റെ കരുത്തു കൊണ്ട്:  ഇ പി ജയരാജൻ

> **Lead Summary:** കേരളത്തിൽ വർഗീയ കലാപങ്ങളില്ലാതിരുന്നത് തൊഴിലാളി വർഗ പ്രസ്ഥാനത്തിൻ്റെ കരുത്തു കൊണ്ടെന്ന് സി പി എം കേന്ദ്ര കമ്മറ്റി അംഗം ഇ പി ജയരാജൻ. സിപിഐ എം പയ്യന്നൂർ കൊക്കാനിശേരി സൗത്ത് ബ്രാഞ്ചിന് വേണ്ടി നിർമ്മിച്ച സുബ്രഹ്മണ്യ ഷേണായി മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

കേരളത്തിൽ വർഗീയ കലാപങ്ങളില്ലാതിരുന്നത് തൊഴിലാളി വർഗ പ്രസ്ഥാനത്തിൻ്റെ കരുത്തു കൊണ്ടെന്ന് സി പി എം കേന്ദ്ര കമ്മറ്റി അംഗം ഇ പി ജയരാജൻ. സിപിഐ എം പയ്യന്നൂർ കൊക്കാനിശേരി സൗത്ത് ബ്രാഞ്ചിന് വേണ്ടി നിർമ്മിച്ച സുബ്രഹ്മണ്യ ഷേണായി മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി പി എമ്മിൻ്റെ പാർടി ഓഫീസുകൾ കക്ഷിരാഷ്ട്രീയ ഭേദമന്യേ ഏതൊരാൾക്കും സഹായമഭ്യർത്ഥിച്ച് കയറിവരാവുന്ന ഇടങ്ങളാണ്. മറ്റൊരു പ്രസ്ഥാനത്തിനും ഇത് അവകാശപ്പെടാനാകില്ല. ജയരാജൻ പറഞ്ഞു. ജില്ല സെക്രട്ടറിയറ്റംഗം ടി ഐ മധുസൂദനൻ എംഎൽഎ അധ്യക്ഷനായി. ജില്ല കമ്മിറ്റിയംഗം സി കൃഷ്ണൻ പതാക ഉയർത്തി.

ജില്ല കമ്മിറ്റി അംഗങ്ങളായ വി നാരായണൻ, അഡ്വ. പി സന്തോഷ്, ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണൻ, കെ രാഘവൻ, കെ കെ ഗംഗാധരൻ, ടി വിശ്വനാഥൻ, പി വി കുഞ്ഞപ്പൻ എസ് ജ്യോതി, പി ശ്യാമള എന്നിവർ സംസാരിച്ചു. പയ്യന്നൂർ നോർത്ത് ലോക്കൽ സെക്രട്ടറി പോത്തേര കൃഷ്ണൻ സ്വാഗതവും കെ രമേശൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33197/e-p-jayarajan)