---
title: "കണ്ണൂരിൽ നടക്കുന്ന സിപിഎം 23-ാം പാർട്ടി കോൺഗ്രസിൻ്റെ സിഗ് നേച്ചർ സോങ്ങ് 'ചെങ്കൊടിയേറ്റം ' പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു"
english_title: "Pinarayi vijayan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33201/pinarayi-vijayan"
published_at: "2022-03-22T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623977b534ecd_Picsart_22-03-22_12-45-29-081.jpg"
keywords: []
---

# കണ്ണൂരിൽ നടക്കുന്ന സിപിഎം 23-ാം പാർട്ടി കോൺഗ്രസിൻ്റെ സിഗ് നേച്ചർ സോങ്ങ് 'ചെങ്കൊടിയേറ്റം ' പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു

> **Lead Summary:** കണ്ണൂരിൽ നടക്കുന്ന സിപിഎം 23-ാം പാർട്ടി കോൺഗ്രസിൻ്റെ സിഗ് നേച്ചർ സോങ്ങ് 'ചെങ്കൊടിയേറ്റം ' പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഇന്നുച്ചയ്ക്ക് ശേഷം കണ്ണുർ ചേംബർ ഹാളിൽ കഥാകൃത്ത് ടി.പത്മനാഭന് നൽകിയാണ് പാർട്ടി കോൺഗ്രസ് സിഗ്‌നേച്ചർ സോങ് പ്രകാശനം ചെയ്തത്.

## Article Content

കണ്ണൂരിൽ നടക്കുന്ന സിപിഎം 23-ാം പാർട്ടി കോൺഗ്രസിൻ്റെ സിഗ് നേച്ചർ സോങ്ങ് 'ചെങ്കൊടിയേറ്റം ' പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഇന്നുച്ചയ്ക്ക് ശേഷം കണ്ണുർ ചേംബർ ഹാളിൽ കഥാകൃത്ത് ടി.പത്മനാഭന് നൽകിയാണ് പാർട്ടി കോൺഗ്രസ് സിഗ്‌നേച്ചർ സോങ് പ്രകാശനം ചെയ്തത്.

സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ജില്ലാ സെക്രട്ടറി എം വി ജയരാജൻ, കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ, കെ കെ ശൈലജ ടീച്ചർ, തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിന് മുൻപ് സ്വാഗത സംഘം എക്സിറ്റ്യൂട്ടീവ് യോഗവും ചേംബർ ഹാളിൽ നടന്നു.

ഏപ്രിൽ 6 മുതൽ 10 വരെ നടക്കുന്ന പാർട്ടി കോൺഗ്രസിൻ്റെ അവസാനവട്ട ഒരുക്കങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. 1000 ത്തോളം വരുന്ന പ്രതിനിധികൾക്ക് ഉൾപ്പടെ ഇരിക്കാനുള്ള ഹാളിൻ്റെ നിർമ്മാണത്തിനെതിരെ കൻ്റോൺമെൻ്റ് രംഗത്തെത്തിയത് വിവാദമായിരിക്കുകയാണ്.ഇതിനിടെയാണ് ഉന്നത നേതാക്കൾ പങ്കെടുത്ത എക്സിക്യുട്ടീവ് യോഗം ഇന്നു ചേർന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33201/pinarayi-vijayan)