---
title: "സെന്റ് ജോൺസ് യുപി സ്കൂളിൽ ശലഭോദ്യാനം ഉദ്ഘാടനം ചെയ്തു"
english_title: "The batterfly garden was inaugurated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33215/the-batterfly-garden-was-inaugurated"
published_at: "2022-03-22T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623980017fc5a_IMG-20220322-WA0051.jpg"
keywords: []
---

# സെന്റ് ജോൺസ് യുപി സ്കൂളിൽ ശലഭോദ്യാനം ഉദ്ഘാടനം ചെയ്തു

> **Lead Summary:**  തുണ്ടിയിൽ: സെന്റ് ജോൺസ് യു പി സ്കൂൾ തുണ്ടിയിൽ ശലഭോദ്യാനം ഉദ്ഘാടനം ചെയ്തു. സർക്കാർ അനുവദിച്ച 10000 രൂപ ചെലവഴിച്ചാണ് ശലഭോദ്യാനം നിർമ്മിച്ചെടുത്തത്.

## Article Content

 തുണ്ടിയിൽ: സെന്റ് ജോൺസ് യു പി സ്കൂൾ തുണ്ടിയിൽ ശലഭോദ്യാനം ഉദ്ഘാടനം ചെയ്തു. സർക്കാർ അനുവദിച്ച 10000 രൂപ ചെലവഴിച്ചാണ് ശലഭോദ്യാനം നിർമ്മിച്ചെടുത്തത്.

ഇരിട്ടി സബ് ഡിസ്ട്രിക്ട് എ ഇ ഓ ജയ്സ് എം റ്റി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് സൂസമ്മ എൻഎസ്എസ് സ്വാഗതം പറഞ്ഞു.

സ്കൂൾ മാനേജർ ഫാദർ തോമസ് കൊച്ചു കരോട്ട് അധ്യക്ഷനായി. ബിപിസി തുളസീധരൻ ടി എം, വാർഡ് മെമ്പർ രാജു ജോസഫ്, പി ടി എ പ്രസിഡന്റ് സിബി തോമസ്, സ്റ്റാഫ് സെക്രട്ടറി ലാലി കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന് എൽ എസ് എസ്, വി എസ് എസ് സ്കോളർഷിപ്പ് സംസ്കൃതം സ്കോളർഷിപ്പ് കിട്ടിയ വിജയികളെയും കോർപ്പറേറ്റ് തല സന്മാർഗ്ഗവും പാഠ പരീക്ഷയിലെ റാങ്ക് ജേതാക്കളെയും ആദരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33215/the-batterfly-garden-was-inaugurated)