---
title: "കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്: കെട്ടിടനവീകരണം ഉദ്ഘാടനം ഇന്ന്"
english_title: "Kannur medikkal college"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33221/kannur-medikkal-college"
published_at: "2022-03-22T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6239866993fc9_Screenshot_20220322_133446.jpg"
keywords: []
---

# കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്: കെട്ടിടനവീകരണം ഉദ്ഘാടനം ഇന്ന്

> **Lead Summary:** പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിന്റെ നവീകരണപ്രവൃത്തിയും അത്യാധുനിക ഡിജിറ്റൽ റേഡിയോഗ്രാഫി യൂണിറ്റും ഇന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്‌ ഉദ്ഘാടനം ചെയ്യും. എം.വിജിൻ എം.എൽ.എ. അധ്യക്ഷത വഹിക്കും.

## Article Content

പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിന്റെ നവീകരണപ്രവൃത്തിയും അത്യാധുനിക ഡിജിറ്റൽ റേഡിയോഗ്രാഫി യൂണിറ്റും ഇന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്‌ ഉദ്ഘാടനം ചെയ്യും. എം.വിജിൻ എം.എൽ.എ. അധ്യക്ഷത വഹിക്കും.

കിഫ്ബി ഫണ്ടിൽനിന്ന്‌ 35.52 കോടി രൂപ ചെലവിലാണ് മെഡിക്കൽ കോളേജ് ആശുപത്രി നവീകരിക്കുന്നത്. കെട്ടിടത്തിന്റെ പെയിന്റിങ്‌, അറ്റകുറ്റപ്പണികൾ, പുതിയ അഗ്നിരക്ഷാ-സുരക്ഷാ സംവിധാനമൊരുക്കൽ, റോഡുകളുടെ നവീകരണം, അത്യാധുനിക ക്ലോസ്ഡ് സർക്യൂട്ട് ക്യാമറ ഒരുക്കൽ, കേന്ദ്രീകൃത ശീതീകരണ സംവിധാനം തുടങ്ങിയവയുൾപ്പെടും.

1.74 കോടി രൂപ ചെലവിലാണ് ഡിജിറ്റൽ റേഡിയോഗ്രാഫി യൂണിറ്റ് ഒരുക്കിയത്. ഇതോടെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ എക്സ്-റേ വിഭാഗത്തിൽ രോഗികൾക്കായി അതിനൂതന സംവിധാനം ലഭ്യമാകും. ഫോട്ടോ എടുക്കുന്ന വേഗത്തിൽ സെക്കന്റുകൾക്കകം മികച്ച വ്യക്തതയോടെ എക്സ്-റേ ഫലം ലഭിക്കുമെന്നതാണ് പ്രധാന പ്രത്യേകത.

തുടർച്ചയായി 100 പേരുടെ എക്സ്-റേ എടുക്കാൻ കഴിയുമെന്നതും റേഡിയേഷൻ തോത് ക്രമാതീതമായി കുറഞ്ഞ രോഗനിർണയ സംവിധാനമാണെന്നതും ഇതിന്റെ സവിശേഷതകളാണെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. കെ. അജയകുമാർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33221/kannur-medikkal-college)