---
title: "ടാലന്റ് ടെസ്റ്റ് വിജയികളെ അനുമോദിച്ചു"
english_title: "Congratulations to the Talent Test winners"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33240/congratulations-to-the-talent-test-winners"
published_at: "2022-03-22T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6239960138f04_Picsart_22-03-22_14-54-55-936.jpg"
keywords: []
---

# ടാലന്റ് ടെസ്റ്റ് വിജയികളെ അനുമോദിച്ചു

> **Lead Summary:**  പയ്യന്നൂർ നഗരസഭ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടത്തിയ ടാലന്റ് ടെസ്റ്റ് വിജയി കൾക്കുള്ള ക്യാഷ് അവാർഡ് വിതരണം നടന്നു.

## Article Content

 പയ്യന്നൂർ നഗരസഭ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടത്തിയ ടാലന്റ് ടെസ്റ്റ് വിജയി കൾക്കുള്ള ക്യാഷ് അവാർഡ് വിതരണം നടന്നു.

ബോയ്സ് സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ചെയർപെഴ്സൺ കെ.വി ലളിതയുടെ അധ്യക്ഷതയിൽ ടി.ഐ മധുസൂദനൻ എം എൽ എ പരിപാടി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ സർവ്വീസിൽ നിന്നും വിരമിക്കുന്ന ഡയറ്റ് പ്രിൻസിപ്പൽ സോമരാജൻ, ഡി.ഇ.ഒ ജയപ്രകാശ്, എ. ഇ ഒ കെ.കെ വിനോദ് കുമാർ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.

വിദ്യാ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ടി.പി. സമീറ, കൗൺസിലർ മണിയറ ചന്ദ്രൻ, ടി.വി. അജിത, പ്രശാന്തൻ.കെ, പ്രകാശൻ.കെ.സി എന്നിവർ ആശംസകൾ നേർന്നു. ഇംപ്ലിമെന്റിങ്ങ് ഓഫീസർ വിനോദ്.ടി.വി സ്വാഗതവും മനോജ് കുമാർ ടി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33240/congratulations-to-the-talent-test-winners)