---
title: "ആർഎസ്എസ് പടർത്തുന്ന വംശീയ വിദ്വേഷത്തിന്റെ ഭാഗമാണ് അട്ടപ്പള്ളത്ത് നടന്ന അതിഥി തൊഴിലാളിയുടെ കൊലപാതകം ; മന്ത്രി എം ബി രാജേഷ്"
english_title: "Mbrajesh"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/332425/mbrajesh"
published_at: "2025-12-22T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694907615d9d2_1000163077.jpg"
keywords: []
---

# ആർഎസ്എസ് പടർത്തുന്ന വംശീയ വിദ്വേഷത്തിന്റെ ഭാഗമാണ് അട്ടപ്പള്ളത്ത് നടന്ന അതിഥി തൊഴിലാളിയുടെ കൊലപാതകം ; മന്ത്രി എം ബി രാജേഷ്

> **Lead Summary:** **തിരുവനന്തപുരം : ** ആർഎസ്എസ് പടർത്തുന്ന വംശീയ വിദ്വേഷത്തിന്റെ ഭാഗമാണ് അട്ടപ്പള്ളത്ത് നടന്ന അതിഥി തൊഴിലാളിയുടെ കൊലപാതകം എന്ന് മന്ത്രി എം ബി രാജേഷ്. ബംഗ്ലാദേശിയാണോ എന്ന് ചോദിച്ച് മർദ്ദിക്കുന്നത് ആർഎസ്എസ് പടർത്തിയവംശീയവിഷം'.മാധ്യമങ്ങൾ ഇതറിഞ്ഞിട്ടും ബോധപൂർവ്വം കണ്ടില്ലെന്ന് നടിക്കുന്നു. ആൾക്കൂട്ടക്കൊല എന്നു മാത്രം പറഞ്ഞ് സംഭവത്തെ.ചെറുതാക്കാനാണ് ശ്രമം.

## Article Content

**തിരുവനന്തപുരം : ** ആർഎസ്എസ് പടർത്തുന്ന വംശീയ വിദ്വേഷത്തിന്റെ ഭാഗമാണ് അട്ടപ്പള്ളത്ത് നടന്ന അതിഥി തൊഴിലാളിയുടെ കൊലപാതകം എന്ന് മന്ത്രി എം ബി രാജേഷ്. ബംഗ്ലാദേശിയാണോ എന്ന് ചോദിച്ച് മർദ്ദിക്കുന്നത് ആർഎസ്എസ് പടർത്തിയവംശീയവിഷം'.മാധ്യമങ്ങൾ ഇതറിഞ്ഞിട്ടും ബോധപൂർവ്വം കണ്ടില്ലെന്ന് നടിക്കുന്നു. ആൾക്കൂട്ടക്കൊല എന്നു മാത്രം പറഞ്ഞ് സംഭവത്തെ.ചെറുതാക്കാനാണ് ശ്രമം.

പ്രതികളിൽ രണ്ടുപേർ സിപിഎമ്മുകാരെ വീട്ടിൽ കയറി വെട്ടാൻ ശ്രമിച്ചവർ'ഇതിലൂടെ തന്നെ ഇവരുടെ ക്രിമിനൽ പശ്ചാത്തലം വ്യക്തം.സംഭവത്തിൽ സിപിഎമ്മിനെ വിദൂരബന്ധം ഉണ്ടെങ്കിൽ പോലും ആരെല്ലാം മറുപടി പറയേണ്ടി വരുമായിരുന്നു. ഇപ്പോൾ ആർഎസ്എസിനെ ഭയന്ന് മാധ്യമങ്ങൾ മൗനം പാലിക്കുന്നു. വംശീയ വിദ്വേഷ രാഷ്ട്രീയം മറച്ചുവയ്ക്കുന്നതിലൂടെ ഈ രാഷ്ട്രീയത്തിന് വളം ഇടുകയാണ് ചെയ്യുന്നതെന്നും മന്ത്രി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/332425/mbrajesh)