---
title: "ശ്രീകണ്ഠാപുരം നഗരസഭ ഓഫീസിനു മുന്നിലെ ഓട്ടോ-ടാക്സി പാർക്ക് ചെയ്യുന്നത് വിവാദത്തിൽ"
english_title: "Auto taxi parking"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33245/auto-taxi-parking"
published_at: "2022-03-22T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62399b4498cab_Picsart_22-03-22_15-17-16-659.jpg"
keywords: []
---

# ശ്രീകണ്ഠാപുരം നഗരസഭ ഓഫീസിനു മുന്നിലെ ഓട്ടോ-ടാക്സി പാർക്ക് ചെയ്യുന്നത് വിവാദത്തിൽ

> **Lead Summary:** ശ്രീകണ്ഠാപുരം തളിപ്പറമ്പ് ഇരിട്ടി സംസ്ഥാനപാതയിൽ ശ്രീകണ്ഠാപുരം നഗരസഭ ഓഫീസിനു മുന്നിലെ ഓട്ടോ-ടാക്സി പാർക്ക് ചെയ്യുന്നത് വിവാദത്തിൽ. സംസ്ഥാന പാതയോടു ചേർന്ന് 140 ഓളം ഓട്ടോറിക്ഷകളാണ് വർഷങ്ങളായി ഇവിടെ പാർക്ക് ചെയ്യുന്നത്.

## Article Content

ശ്രീകണ്ഠാപുരം തളിപ്പറമ്പ് ഇരിട്ടി സംസ്ഥാനപാതയിൽ ശ്രീകണ്ഠാപുരം നഗരസഭ ഓഫീസിനു മുന്നിലെ ഓട്ടോ-ടാക്സി പാർക്ക് ചെയ്യുന്നത് വിവാദത്തിൽ. സംസ്ഥാന പാതയോടു ചേർന്ന് 140 ഓളം ഓട്ടോറിക്ഷകളാണ് വർഷങ്ങളായി ഇവിടെ പാർക്ക് ചെയ്യുന്നത്.

ഓട്ടോ പാർക്ക് ചെയ്യുന്ന സ്ഥലത്താണ് നോ- പാർക്കിംഗ് എന്ന് റോഡിൽ എഴുതി വെച്ചത്. ചില വ്യാപാരികൾ കോടതിയെ സമീപിച്ചതിനെ തുടർന്ന് കടയ്ക്കു മുൻവശത്ത് പാർക്ക് ചെയ്യാൻ പാടില്ല എന്ന ഹൈക്കോടതിയുടെ ഉത്തരവ് ഉണ്ടായത്.

ഈ ഉത്തരവിനെ തുടർന്ന് ശ്രീകണ്ഠാപുരം പോലീസ് ഓട്ടോ പാർക്ക് ചെയ്യുന്ന സ്ഥലത്ത് നോ -പാർക്കിംഗ് എഴുതിവയ്ക്കുകയും ചെയ്തിരിക്കുകയാണ്. ഇതുമൂലം ഓട്ടോ ടാക്സി വാഹന ഡ്രൈവർമാർക്ക് ഏറെ ബുദ്ധിമുട്ടാണ്.കേരളത്തിലെ എല്ലാ ടൗണുകളിലും സംസ്ഥാന പാതയോരത്ത് തന്നെയാണ് ഓട്ടോ-ടാക്സി പാർക്ക് ചെയ്തിരിക്കുന്നത്.

ശ്രീകണ്ഠാപുരത്ത് മാത്രമാണ് നോ- പാർക്കിംഗ് എന്ന് റോഡിൽ എഴുതിവച്ചിരിക്കുന്നത്. ഇതിനെ തുടർന്ന് എല്ലാ ഓട്ടോ യൂണിയൻ തൊഴിലാളികളും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.

ശ്രീകണ്ഠപുരത്ത് അക്ഷയ കേന്ദ്രം എന്ന സ്ഥാപനം നടത്തുന്ന ആളാണ് പരാതിക്കാരൻ. ഇയാളുടെ പേരിലുള്ള വ്യാപാര സ്ഥാപനത്തിന് മുന്നിലാണ് ഓട്ടോ പാർക്ക് ചെയ്യുന്നതെന്നും, ഇതുമൂലം കച്ചവട സ്ഥാപനത്തിന് ഏറെ ബുദ്ധിമുട്ടാണെന്നും കാണിച്ചാണ് ഹൈക്കോടതിക്ക് പരാതി നൽകിയിയത്.

ഹൈക്കോടതി ഇതുമായി ബന്ധപ്പെട്ട്      ശ്രീകണ്ഠപുരം പോലീസിനോട് റിപ്പോർട്ട് തേടിയിരുന്നു. പലതവണ പരാതിക്കാരനായ ഹമീദ് കുട്ടി ഓട്ടോ യൂണിയൻ നേതാക്കൾക്കും, പോലീസിലും,നഗരസഭയ്ക്കും പരാതി നൽകിയിരുന്നു.

ഇവരുടെ ആരുടെ ഭാഗത്തുനിന്നും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല എന്ന് കാണിച്ചാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത് എന്ന് ഹമീദ് കുട്ടി പറഞ്ഞു. കേരളത്തിൽ എല്ലായിടത്തും ടൗണിനടുത്തും കൂടാതെ സംസ്ഥാന പാതയോരത്തിനു സമീപത്തും ആണ് ഓട്ടോ ടാക്സി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.

ശ്രീകണ്ഠാപുരത്ത് മാത്രമാണ് ഇത്തരത്തിൽ പാർക്ക് ചെയ്യാൻ പാടില്ല എന്ന് അധികൃതർ പറയുന്നത്. പാർക്കിങ് പാടില്ല എന്ന നിയമം എടുത്തു കളഞ്ഞില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നിട്ടിറങ്ങുമെന്ന് ഓട്ടോ യൂണിയൻ ഭാരവാഹികൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33245/auto-taxi-parking)