---
title: "കാർഷിക മേഖലയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും പ്രാമുഖ്യം നൽകി പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്"
english_title: "Bajatte  peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33252/bajatte-peravoor"
published_at: "2022-03-22T15:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6239a18592bb7_Picsart_22-03-22_15-43-53-815.jpg"
keywords: []
---

# കാർഷിക മേഖലയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും പ്രാമുഖ്യം നൽകി പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

> **Lead Summary:** പേരാവൂർ: കാർഷിക മേഖലയ്ക്കും അടിസ്ഥാന-പശ്ചാത്തല സൗകര്യ മേഖലയ്ക്കും പ്രാധാന്യം നൽകി പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. ജൈവ വൈവിധ്യം സംരക്ഷിക്കുന്നതിന് ജൽ ജീവൻ പദ്ധതിയുമായി ചേർന്ന് ബാവലിപ്പുഴ ഉൾപ്പടെ സംരക്ഷിക്കുന്നതിന് പദ്ധതി പ്രഖ്യാപിച്ചു.

## Article Content

പേരാവൂർ: കാർഷിക മേഖലയ്ക്കും അടിസ്ഥാന-പശ്ചാത്തല സൗകര്യ മേഖലയ്ക്കും പ്രാധാന്യം നൽകി പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. ജൈവ വൈവിധ്യം സംരക്ഷിക്കുന്നതിന് ജൽ ജീവൻ പദ്ധതിയുമായി ചേർന്ന് ബാവലിപ്പുഴ ഉൾപ്പടെ സംരക്ഷിക്കുന്നതിന് പദ്ധതി പ്രഖ്യാപിച്ചു.

ക്ഷീര കർഷകർക്കായി ക്ഷീര സമൃദ്ധി പദ്ധതി നടപ്പാക്കും. തൊഴിലുറപ്പ് തൊഴിലാളികൾക്കായി വിവിധ മേഖലകളിലെ പരിശീലനത്തിന് 2 ലക്ഷം രൂപ വകയിരുത്തി. പേരാവൂർ താലൂക്ക് ആശുപത്രി മാസ്റ്റർ പ്ലാനിന്റെ ഭാഗമായി ആശുപത്രി നവീകരണത്തിന് പ്രത്യേക പദ്ധതികൾ നടപ്പാക്കും.

സഞ്ജീവനി ഡയാലിസിസ് കേന്ദ്രത്തിന്റെ പ്രവർത്തനം ഊര്ജിതപ്പെടുത്താനും പദ്ധതി തയ്യാറാക്കി. പട്ടിക വർഗ -പട്ടിക ജാതി മേഖലയിലെ വികസന പ്രവർത്തനങ്ങൾക്കായി പദ്ധതികൾ ഉണ്ട്. ഉല്പാദന മേഖലയ്ക്കായി 90 ലക്ഷം രൂപ വകയിരുത്തി. നെൽകൃഷിക്ക് ആകെ വിവിധ പദ്ധതികൾക്കായി 20 ലക്ഷം രൂപ വകയിരുത്തി.

കുടിവെള്ള പദ്ധതികൾക്ക് 40 ലക്ഷവും പാർപ്പിട മേഖലയിൽ 28 ഗുണഭോക്താക്കൾക്കായി 4 ലക്ഷം രൂപ വീതം 1 കോടി 12 ലക്ഷവും വകയിരുത്തി. 30 ലക്ഷം രൂപ വേറെയും ഈ പദ്ധതിക്കായി മാറ്റി വെച്ചു .

സേവന മേഖലയിലെ വിവിധ പദ്ധതികൾക്കായി 5 ലക്ഷം-റോഡുകളുടെ നിർമ്മാണത്തിന് 70 ലക്ഷം-മണത്തണ സദ്ഭാവന മണ്ഡപം നിർമ്മാണത്തിന് 1 കോടി 40 ലക്ഷം-വിനോദ മേഖലയ്ക്കായി 20 ലക്ഷം-പട്ടിക വർഗ വിദ്യാർത്ഥികൾക്ക് സ്കോളര്ഷിപ്പിനായി 30 ലക്ഷം എന്നിങ്ങനെയാണ് തുക വകയിരുത്തിയിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33252/bajatte-peravoor)