---
title: "പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് നിരാശാജനകമെന്ന് കോൺഗ്രസ്"
english_title: "Congress says budget is disappointing"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33259/congress-says-budget-is-disappointing"
published_at: "2022-03-22T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6239a67475376_Picsart_22-03-22_16-05-04-588.jpg"
keywords: []
---

# പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് നിരാശാജനകമെന്ന് കോൺഗ്രസ്

> **Lead Summary:**  പേരാവൂർ: ബ്ലോക്ക് പഞ്ചായത്തിൽ അവതരിപ്പിച്ച ബഡ്ജറ്റ് മലയോര മേഖലയിലെ വന്യമൃഗ ശല്യം തടയുന്നതിന് ഒരു രൂപ പോലും മാറ്റി വെച്ചില്ലെന്ന് കോൺഗ്രസ്.കായിക മേഖലയെയും കാർഷിക മേഖലയെയും പരിഗണിച്ചില്ല. കുടിവെള്ള പ്രശ്ന പരിഹാരത്തിന് നേരെ മുഖം തിരിഞ്ഞ് നിൽക്കുന്ന ബജറ്റാണിത്.

## Article Content

 പേരാവൂർ: ബ്ലോക്ക് പഞ്ചായത്തിൽ അവതരിപ്പിച്ച ബഡ്ജറ്റ് മലയോര മേഖലയിലെ വന്യമൃഗ ശല്യം തടയുന്നതിന് ഒരു രൂപ പോലും മാറ്റി വെച്ചില്ലെന്ന് കോൺഗ്രസ്.കായിക മേഖലയെയും കാർഷിക മേഖലയെയും പരിഗണിച്ചില്ല. കുടിവെള്ള പ്രശ്ന പരിഹാരത്തിന് നേരെ മുഖം തിരിഞ്ഞ് നിൽക്കുന്ന ബജറ്റാണിത്.

പേരാവൂർ താലൂക്ക് ആശുപത്രിക്ക് ആവശ്യമായ ഭൗതിക സാഹചര്യം ഒരുക്കുന്നതിന് പണം മാറ്റിവെയ്ക്കാത്തതും ഡയാലിസിസ് രോഗികളെ വേണ്ട രൂപത്തിൽ പരിഗണിക്കാത്തതും നിരാശാജനകമാണെന്ന് ഡി.സി.സി. ജനറൽ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് മെംബറുമായ ബൈജു വർഗ്ഗീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33259/congress-says-budget-is-disappointing)