---
title: "മട്ടന്നൂരിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികരായ അമ്മയും മകനും മരിച്ചു"
english_title: "accident in Mattannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/332716/accident-in-mattannur"
published_at: "2025-12-23T22:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694acc7ea0519_A_News_photo_13.jpg"
keywords: []
---

# മട്ടന്നൂരിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികരായ അമ്മയും മകനും മരിച്ചു

> **Lead Summary:** കണ്ണൂർ: മട്ടന്നൂർ എടയന്നൂരിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികരായ അമ്മയും മകനും മരിച്ചു. മറ്റൊരു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. മട്ടന്നൂർ നെല്ലൂന്നി ലോട്ടസ്​ ഗാർഡനിലെ നിവേദിത രഘുനാഥ് , മകൻ സാത്വിക് എന്നിവരാണ് മരിച്ചത്. മറ്റൊരു മകൻ ഋതിക്ക്​ നെ ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മട്ടന്നൂർ ശങ്കര വിദ്യാപിഠം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളാണ്​ സാത്വിക്കും ഋതിക്കും.

## Article Content

കണ്ണൂർ: മട്ടന്നൂർ എടയന്നൂരിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികരായ അമ്മയും മകനും മരിച്ചു. മറ്റൊരു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. മട്ടന്നൂർ നെല്ലൂന്നി ലോട്ടസ്​ ഗാർഡനിലെ നിവേദിത രഘുനാഥ് , മകൻ സാത്വിക് എന്നിവരാണ് മരിച്ചത്. മറ്റൊരു മകൻ ഋതിക്ക്​ നെ ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മട്ടന്നൂർ ശങ്കര വിദ്യാപിഠം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളാണ്​ സാത്വിക്കും ഋതിക്കും.

ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. എടയന്നൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് സമീപത്തുവച്ച് ചാലോട് നിന്ന് മട്ടന്നൂർ ഭാഗത്തേക്ക് വരികയായിരുന്ന സ്‌കൂട്ടറും കണ്ണൂർ ഭാഗത്തേക്ക് പോകുന്ന കാറും കൂട്ടിയിടിച്ചാണ്​​ അപകടം. കാറിനടിയിൽ കുടുങ്ങിയ സാത്വികിനെ വാഹനം ഉയർത്തിയാണ് പുറത്തെടുത്തത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/332716/accident-in-mattannur)