---
title: "ചെട്ടിയാംപറമ്പ് യു പി സ്കൂളിൽ എൽ എസ് എസ്, യു എസ് എസ് വിജയികളെ ആദരിച്ചു"
english_title: "Lss uss winners"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33287/lss-uss-winners"
published_at: "2022-03-22T18:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6239c47124254_InShot_20220322_181159644.jpg"
keywords: []
---

# ചെട്ടിയാംപറമ്പ് യു പി സ്കൂളിൽ എൽ എസ് എസ്, യു എസ് എസ് വിജയികളെ ആദരിച്ചു

> **Lead Summary:** കേളകം: ചെട്ടിയാംപറമ്പ് യു പി സ്കൂളിൽ എൽ എസ് എസ്, യു എസ് എസ് വിജയികളെ ആദരിക്കുകയും, പിരിഞ്ഞു പോകുന്ന പി ടി എ കമ്മറ്റിയംഗങ്ങളെയും ആദരിച്ചു.

## Article Content

കേളകം: ചെട്ടിയാംപറമ്പ് യു പി സ്കൂളിൽ എൽ എസ് എസ്, യു എസ് എസ് വിജയികളെ ആദരിക്കുകയും, പിരിഞ്ഞു പോകുന്ന പി ടി എ കമ്മറ്റിയംഗങ്ങളെയും ആദരിച്ചു.

തുടർന്ന് സെൽഫ് ഡിഫൻസ് പരിശീലനം സമാപനവും പ്രദർശനവും ഗുരുവിനെ ആദരിക്കലും നടന്നു.

 ബ്ലോക്ക് പഞ്ചായത്ത് അംഗം മേരിക്കുട്ടി ജോൺസൺ പരിപാടി ഉദ്ഘാടനവും കളരിഗുരുക്കളെ ആദരിക്കുകയും ചെയ്തു.

 ഹെഡ്മാസ്റ്റർ പ്രഭാകരൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.

 പിടിഎ പ്രസിഡന്റ് ഷിജോ പി ചെറിയാൻ അധ്യക്ഷത വഹിച്ചു വിജയികളെ വാർഡ് മെമ്പർ ലീലാമ്മ ജോണി ആദരിച്ചു.

 യുഎസ്എസ് വിജയികളെ പിടിഎ വൈസ് പ്രസിഡന്റ് വിനോദ് കുമാർ ടി ബി ആദരിച്ചു.

 മദർ പി ടി എ പ്രസിഡന്റ് ഷീന ബോബി സംസ്കൃതം സ്കോളർഷിപ്പ് നേടിയ കുട്ടികളെ അനുമോദിച്ചു.

 ഹെഡ്മാസ്റ്റർ പ്രഭാകരൻ മാസ്റ്റർ പിരിഞ്ഞു പോകുന്ന പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾക്കുള്ള ആദരം നൽകി.

 അമ്പിളി വിനോദ്, ജിസ്മി ബിജു, പ്രസീത സാബു, ഷിബു, ബാബു പി എ, സജീവൻ വെള്ളാനിക്കുന്ന് എന്നീ പിരിഞ്ഞുപോകുന്ന എക്സിക്യൂട്ടീവ് അംഗങ്ങൾ മറുപടി പ്രസംഗം നടത്തി.

 സ്റ്റാഫ് സെക്രട്ടറി രതീഷ് പി എൻ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33287/lss-uss-winners)