---
title: "കർണാടകയിൽ കണ്ടെയ്നർ ലോറിയിടിച്ച് സ്ലീപ്പർ ബസിന് തീപിടിച്ചു; 17 പേർ മരിച്ചു."
english_title: "Karnadaka "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/332952/karnadaka"
published_at: "2025-12-25T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കർണാടകയിൽ കണ്ടെയ്നർ ലോറിയിടിച്ച് സ്ലീപ്പർ ബസിന് തീപിടിച്ചു; 17 പേർ മരിച്ചു.

> **Lead Summary:** കർണാടക : കർണാടകയിലെ ചിത്രദുർഗയിൽ കണ്ടെയ്നർ ലോറി സ്ലീപ്പർ ബസിലേക്ക് ഇടിച്ചുകയറിതിനെ തുടർന്നുണ്ടായ തീപ്പിടിത്തത്തിൽ 17 പേർക്ക് ദാരുണാന്ത്യം. ബെംഗളൂരുവിൽനിന്ന് ശിവമോഗയിലേക്ക് പോകുകയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. ഗോർലത്തു ക്രോസിൽ ദേശീയപാത 48-ലാണ് അപകടമുണ്ടായത്.

## Article Content

കർണാടക : കർണാടകയിലെ ചിത്രദുർഗയിൽ കണ്ടെയ്നർ ലോറി സ്ലീപ്പർ ബസിലേക്ക് ഇടിച്ചുകയറിതിനെ തുടർന്നുണ്ടായ തീപ്പിടിത്തത്തിൽ 17 പേർക്ക് ദാരുണാന്ത്യം. ബെംഗളൂരുവിൽനിന്ന് ശിവമോഗയിലേക്ക് പോകുകയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. ഗോർലത്തു ക്രോസിൽ ദേശീയപാത 48-ലാണ് അപകടമുണ്ടായത്.

ഹിരിയൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ലോറി ഡിവൈഡർ മറികടന്ന് എതിരെ വന്ന ബസിൽ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് തീപിടിക്കുകയും പൂർണ്ണമായും കത്തിനശിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/332952/karnadaka)