---
title: "സീരിയല്‍ താരം സിദ്ധാർഥ് ഓടിച്ച വാഹനം കാൽനട യാത്രക്കാരനെ ഇടിച്ചു; റോഡില്‍ വാക്കേറ്റം"
english_title: "Serialactorsiddharth"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/333028/serialactorsiddharth"
published_at: "2025-12-25T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694d04c79f2f7_1000163966.jpg"
keywords: []
---

# സീരിയല്‍ താരം സിദ്ധാർഥ് ഓടിച്ച വാഹനം കാൽനട യാത്രക്കാരനെ ഇടിച്ചു; റോഡില്‍ വാക്കേറ്റം

> **Lead Summary:** **കോട്ടയം : **സീരിയല്‍ താരം സിദ്ധാർഥ് ഓടിച്ച വാഹനം കാൽനട യാത്രക്കാരനെ ഇടിച്ച് അപകടത്തിൽപ്പെട്ടു. അപകടം കണ്ട് രക്ഷാപ്രവർത്തനത്തിന് എത്തിയ നാട്ടുകാരെയും തടയാൻ എത്തിയ പൊലീസിനെയും താരം ആക്രമിച്ചതായി പരാതി. ഒടുവിൽ പൊലീസ് ബലംപ്രയോഗിച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സിദ്ധാർഥ് പ്രഭുവിനെ ചിങ്ങവനം പൊലീസ് വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കി. ഇന്നലെ വൈകിട്ട് എട്ടരയോടെ എം സി റോഡിൽ ചിങ്ങവനം പൊലീസ് സ്റ്റേഷൻ പരിധിയിൽ നാട്ടകം കോളജ് ജംങ്ഷനിൽ ആയിരുന്നു അപകടം.

## Article Content

**കോട്ടയം : **സീരിയല്‍ താരം സിദ്ധാർഥ് ഓടിച്ച വാഹനം കാൽനട യാത്രക്കാരനെ ഇടിച്ച് അപകടത്തിൽപ്പെട്ടു. അപകടം കണ്ട് രക്ഷാപ്രവർത്തനത്തിന് എത്തിയ നാട്ടുകാരെയും തടയാൻ എത്തിയ പൊലീസിനെയും താരം ആക്രമിച്ചതായി പരാതി. ഒടുവിൽ പൊലീസ് ബലംപ്രയോഗിച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സിദ്ധാർഥ് പ്രഭുവിനെ ചിങ്ങവനം പൊലീസ് വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കി. ഇന്നലെ വൈകിട്ട് എട്ടരയോടെ എം സി റോഡിൽ ചിങ്ങവനം പൊലീസ് സ്റ്റേഷൻ പരിധിയിൽ നാട്ടകം കോളജ് ജംങ്ഷനിൽ ആയിരുന്നു അപകടം.

കോട്ടയം ഭാഗത്തുനിന്ന് എത്തിയ സിദ്ധാർഥ് ഓടിച്ച കാർ നിയന്ത്രണം നഷ്ടമായി കാൽനടയാത്രക്കാരനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാൽ നട യാത്രക്കാരൻ റോഡിൽ വീണു. ഓടി കൂടിയ നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ ഇയാൾ ഇവരുമായി വാക്ക് തർക്കത്തിലും കയ്യേറ്റത്തിലും ഏർപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘവുമായി വാക്ക് തർക്കവും കയ്യേറ്റവും ഉണ്ടായതായി നാട്ടുകാർ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/333028/serialactorsiddharth)