---
title: "മൈസൂര്‍ പാലസിന് സമീപം ബലൂണ്‍ വില്‍പ്പനക്കാരന്റെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; രണ്ടുമരണം"
english_title: "Mysoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/333160/mysoor"
published_at: "2025-12-26T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694e3058a6ffb_images_(3)_(8).jpeg"
keywords: []
---

# മൈസൂര്‍ പാലസിന് സമീപം ബലൂണ്‍ വില്‍പ്പനക്കാരന്റെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; രണ്ടുമരണം

> **Lead Summary:** മൈസൂരു : മൈസൂര്‍ പാലസിന് സമീപം സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ബലൂണ്‍ വില്‍പ്പനക്കാരന്‍ ഉപയോഗിച്ചിരുന്ന ഹൈഡ്രജന്‍ ഗ്യാസ് സിലിണ്ടര്‍ ആണ് പൊട്ടിത്തെറിച്ചത്. വ്യാഴാഴ്ച രാത്രി 8.45-ഓടെയാണ് സംഭവം.

## Article Content

മൈസൂരു : മൈസൂര്‍ പാലസിന് സമീപം സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ബലൂണ്‍ വില്‍പ്പനക്കാരന്‍ ഉപയോഗിച്ചിരുന്ന ഹൈഡ്രജന്‍ ഗ്യാസ് സിലിണ്ടര്‍ ആണ് പൊട്ടിത്തെറിച്ചത്. വ്യാഴാഴ്ച രാത്രി 8.45-ഓടെയാണ് സംഭവം.

ബലൂണ്‍ വില്‍പ്പനക്കാരനും ഇദ്ദേഹത്തിന്റെയടുത്ത് ബലൂണ്‍ വാങ്ങാനെത്തിയ വ്യക്തിയുമാണ് മരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിച്ചു. പ്രദേശത്ത് പോലിസും ബോംബ് സ്‌ക്വോഡും പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/333160/mysoor)