---
title: "വീണുകിട്ടിയ പണവും രേഖകളും ഉടമസ്ഥനെ ഏൽപ്പിച്ച് മാതൃകയായി അൻസൽന ജലീൽ"
english_title: "Adakkqthode"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/333230/adakkqthode"
published_at: "2025-12-26T17:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694e76aaa8c3c_1000164261.jpg"
keywords: []
---

# വീണുകിട്ടിയ പണവും രേഖകളും ഉടമസ്ഥനെ ഏൽപ്പിച്ച് മാതൃകയായി അൻസൽന ജലീൽ

> **Lead Summary:** **കേളകം: ** നഷ്ടപ്പെട്ട പണവും വിലപ്പെട്ട രേഖകളും ഉടമസ്തനെ ഏൽപ്പിച്ച് മാതൃകയായി അടക്കാത്തോട് സ്വദേശി അൻസൽന ജലീൽ. ഇന്ന് രാവിലെയാണ് ശാന്തിഗിരി സ്വദേശിനി ജിഷ പുതുവിള കിഴക്കേതിലിന്റെ 19000 രൂപയും വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടത്.

## Article Content

**കേളകം: ** നഷ്ടപ്പെട്ട പണവും വിലപ്പെട്ട രേഖകളും ഉടമസ്തനെ ഏൽപ്പിച്ച് മാതൃകയായി അടക്കാത്തോട് സ്വദേശി അൻസൽന ജലീൽ. ഇന്ന് രാവിലെയാണ് ശാന്തിഗിരി സ്വദേശിനി ജിഷ പുതുവിള കിഴക്കേതിലിന്റെ 19000 രൂപയും വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടത്.

രാവിലെ കേളകത്തേക്ക് പോകാൻ ബസ് കാത്ത് നിൽക്കുമ്പോഴാണ് സ്റ്റാന്റിൽ നിന്നും പണവും രേഖകളും അടങ്ങിയ പേഴ്സ് വിമൻ ഇന്ത്യ മൂവ്മെന്റ് അടക്കാത്തോട് ബ്രാഞ്ച് പ്രസിഡന്റായഅൻസൽന ജലീലിന് വീണുകിട്ടുന്നത്.

തുടർന്ന് അടക്കാത്തോട് റ്റുഡേ വാട്സപ്പ് ഗ്രൂപ്പിൽ നിന്നും ലഭിച്ച നമ്പറിൽ വിളിച്ച്  പണമടങ്ങിയ പേഴ്സ് ഉടമ ജിഷയുടെ സഹോദരൻ പ്രസാദിനെ ഏൽപ്പിച്ച് മാതൃകയായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/333230/adakkqthode)