---
title: "സ്വരാജ് ഭവനിൽ വൻ തീപിടിത്തം; നിർത്തിയിട്ടിരുന്ന 2 വാഹനങ്ങൾ കത്തിനശിച്ചു"
english_title: "Thiruvanaththapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/333519/thiruvanaththapuram"
published_at: "2025-12-28T18:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69512b7be4e1f_Screenshot_2025-12-28_183629.jpg"
keywords: []
---

# സ്വരാജ് ഭവനിൽ വൻ തീപിടിത്തം; നിർത്തിയിട്ടിരുന്ന 2 വാഹനങ്ങൾ കത്തിനശിച്ചു

> **Lead Summary:** തിരുവനന്തപുരം : സ്വരാജ് ഭവനിൽ തീപിടിത്തം. നന്തൻകോട് ജം​ഗ്ഷനിലെ സ്വരാജ് ഭവനിലെ മാലിന്യകൂമ്പാരത്തിനാണ് തീപിടിച്ചത്. സ്ഥലത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തിനശിച്ചു. രാവിലെ അഞ്ച് മണിയോടെയായിരുന്നു സംഭവം.

## Article Content

തിരുവനന്തപുരം : സ്വരാജ് ഭവനിൽ തീപിടിത്തം. നന്തൻകോട് ജം​ഗ്ഷനിലെ സ്വരാജ് ഭവനിലെ മാലിന്യകൂമ്പാരത്തിനാണ് തീപിടിച്ചത്. സ്ഥലത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തിനശിച്ചു. രാവിലെ അഞ്ച് മണിയോടെയായിരുന്നു സംഭവം.

ഉപയോ​ഗിക്കാതെ മാറ്റിയിട്ടിരുന്ന കാറും പുതിയ കാറുമാണ് കത്തിനശിച്ചത്. മാലിന്യകൂമ്പാരത്തിൽ നിന്ന് തീ അതിവേ​ഗം വാഹനത്തിലേക്ക് പടർന്നുപിടിക്കുകയായിരുന്നു. മൂന്നാമത്തെ വാഹനത്തിലേക്ക് തീപടരുന്നതിനിടെ തീ നിയന്ത്രണവിധേയമാക്കി. കഴിഞ്ഞ ദിവസം വൈകുന്നേരം മാലിന്യം കത്തിക്കാൻ ശ്രമം നടന്നിരുന്നു. ഇതാണ് തീപടർന്നുപിടിക്കാൻ കാരണമെന്നും അന്വേഷിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/333519/thiruvanaththapuram)