---
title: "പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി:  അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്യണം"
english_title: "Pradhan mantri kisan samman nidhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33355/pradhan-mantri-kisan-samman-nidhi"
published_at: "2022-03-23T07:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623a79ce47a68_images (5).jpeg"
keywords: []
---

# പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി:  അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്യണം

> **Lead Summary:**  പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി ആനുകൂല്യം ലഭിക്കാൻ എല്ലാ പി എം കിസാൻ ഗുണഭോക്താക്കളും അവരുടെ നിലവിലുള്ള ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണം.

## Article Content

 പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി ആനുകൂല്യം ലഭിക്കാൻ എല്ലാ പി എം കിസാൻ ഗുണഭോക്താക്കളും അവരുടെ നിലവിലുള്ള ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണം.

എന്നാൽ മാത്രമേ ഏപ്രിൽ മുതലുള്ള ഗഡുക്കൾ ലഭിക്കൂ. ഗുണഭോക്താക്കൾ അവരുടെ ഇ കെ വൈ സി ഓതന്റിക്കേഷനും പൂർത്തിയാക്കണം. 

പദ്ധതിയിൽ 2021 ഒക്ടോബർ നാലിന് മുൻപായി സ്വയം രജിസ്റ്റർ ചെയ്ത് ഇതുവരെ അപ്രൂവാകാത്ത കർഷകർ ബാങ്ക് പാസ് ബുക്ക്, ആധാർ കാർഡ്, 2018-19 സാമ്പത്തിക വർഷത്തേയും നടപ്പ് സാമ്പത്തിക വർഷത്തേയും ഭൂനികുതി രസീത് തുടങ്ങിയ രേഖകൾ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33355/pradhan-mantri-kisan-samman-nidhi)