---
title: "ഏകദിന തൊഴിൽ മേളയും രജിസ്ട്രേഷൻ ക്യാമ്പും"
english_title: "Job fair and camp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33357/job-fair-and-camp"
published_at: "2022-03-23T07:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623a7cfb6894b_images.png"
keywords: []
---

# ഏകദിന തൊഴിൽ മേളയും രജിസ്ട്രേഷൻ ക്യാമ്പും

> **Lead Summary:** ജില്ലാ എംപ്ലോയിബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 25 വെള്ളിയാഴ്ച തളിപ്പറമ്പ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രാവിലെ 10 മുതൽ ഉച്ചക്ക് രണ്ട് മണി വരെ ഏകദിന തൊഴിൽ മേള നടക്കും.

## Article Content

ജില്ലാ എംപ്ലോയിബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 25 വെള്ളിയാഴ്ച തളിപ്പറമ്പ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രാവിലെ 10 മുതൽ ഉച്ചക്ക് രണ്ട് മണി വരെ ഏകദിന തൊഴിൽ മേള നടക്കും.

പ്രമുഖ സ്ഥാപനങ്ങളിൽ ബിസിനസ് ഡവലപ്മെന്റ് മാനേജർ, അക്കാഡമിക് കൗൺസിലർ, സ്റ്റുഡന്റ് കൗൺസിലർ, ബിസിനസ് ഡവലപ്മെന്റ് എക്സിക്യുട്ടീവ്, പ്രോഗ്രാമിങ്ങ് ഫാക്കൽറ്റി, ഫാഷൻ ഡിസൈനിങ്ങ് ഫാക്കൽറ്റി, അക്കൗണ്ടിങ് ഫാക്കൽറ്റി, ഗ്രാഫിക് ഡിസൈനർ, വർക്ക് ഷോപ് മാനേജർ, മാർക്കറ്റിങ് എക്സിക്യുട്ടീവ് എന്നിവയാണ് ഒഴിവുകൾ. യോഗ്യത: ഡിഗ്രി/പിജി/ എം എസ് സി കമ്പ്യൂട്ടർ സയൻസ്/ എം സി എ/ഡിഗ്രി (പി ജി ഡി സി എ), എഫ് ഡി ജി ടി(കെ ജി ടി ഇ), എംകോം/ബികോം, കംപ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ്, പ്ലസ് ടു. താൽപ്പര്യമുള്ളവർ മാർച്ച് 24 വ്യാഴാഴ്ച രാവിലെ 10 മണിക്ക് തളിപ്പറമ്പ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിൽ പങ്കെടുക്കണം.

നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് രജിസ്ട്രേഷൻ സ്ലിപ് കൊണ്ടുവന്ന് ഇന്റർവ്യൂവിന് പങ്കെടുക്കാം. ഫോൺ: 0497 2707610, 6282942066.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33357/job-fair-and-camp)