---
title: "മലപ്പുറം കൊണ്ടോട്ടിയില്‍ ബസും ലോറിയും കൂട്ടിയിടിച്ച്‌ മറിഞ്ഞു;22ലധികം പേര്‍ക്ക് പരിക്കേറ്റു"
english_title: "Bus and lorry accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33368/bus-and-lorry-accident"
published_at: "2022-03-23T08:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623a87acb5cb1_n3704743901648002932877d608c5e036174c6bf242af8c29244d33d13a7dd6857377922418ab0cd3c35e6b.jpg"
keywords: []
---

# മലപ്പുറം കൊണ്ടോട്ടിയില്‍ ബസും ലോറിയും കൂട്ടിയിടിച്ച്‌ മറിഞ്ഞു;22ലധികം പേര്‍ക്ക് പരിക്കേറ്റു

> **Lead Summary:** കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടിയില്‍ ബസും ലോറിയും കൂട്ടിയിടിച്ച്‌ മറിഞ്ഞു. 22ലധികം പേര്‍ക്ക് പരിക്കേറ്റു.

## Article Content

കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടിയില്‍ ബസും ലോറിയും കൂട്ടിയിടിച്ച്‌ മറിഞ്ഞു. 22ലധികം പേര്‍ക്ക് പരിക്കേറ്റു.

ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ  സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

രാവിലെ ആറേകാലോടെ കൊണ്ടോട്ടി ബൈപ്പാസിന് സമീപമാണ് അപകടമുണ്ടായത്. മഞ്ചേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് വരുകയായിരുന്ന ഐവിന്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്.

അമിതവേഗതയില്‍ വന്ന ടോറസ് ലോറി ബസില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് മറിയുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33368/bus-and-lorry-accident)