---
title: "ആയുര്‍വേദ ഹോമിയോ സിദ്ധ, യുനാനി മെഡിക്കല്‍ കോഴ്സുകളിലെ രണ്ടാം ഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു"
english_title: "Ayurveda homeo allotment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33370/ayurveda-homeo-allotment"
published_at: "2022-03-23T08:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623a894818a13_medical_11zon.jpg"
keywords: []
---

# ആയുര്‍വേദ ഹോമിയോ സിദ്ധ, യുനാനി മെഡിക്കല്‍ കോഴ്സുകളിലെ രണ്ടാം ഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു

> **Lead Summary:** തിരുവനന്തപുരം: ആയുര്‍വേദ ഹോമിയോ സിദ്ധ, യുനാനി മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലെ സംസ്ഥാന ക്വോട്ട സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു.

## Article Content

തിരുവനന്തപുരം: ആയുര്‍വേദ ഹോമിയോ സിദ്ധ, യുനാനി മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലെ സംസ്ഥാന ക്വോട്ട സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു.

13ന് രാവിലെ 10 വരെ രജിസ്റ്റര്‍ ചെയ്ത ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് അലോട്ട്മെന്‍റ്. വിവരങ്ങള്‍ വിദ്യാര്‍ഥികളുടെ ഹോം പേജില്‍ ലഭ്യമാണ്. പേര്, റോള്‍ നമ്ബര്‍, അലോട്ട്മെന്റ് ലഭിച്ച കോഴ്സ്, അലോട്ട്മെന്റ് ലഭിച്ച കാറ്റഗറി, ഫീസ് സംബന്ധമായ വിവരങ്ങള്‍ എന്നിവ വിദ്യാര്‍ഥിയുടെ അലോട്ട്മെന്റ് മെമ്മോയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

മാര്‍ച്ച്‌ 28ന് ഉച്ചക്ക് രണ്ടിനകം അലോട്ട്മെന്‍റ് ലഭിച്ച കോളജുകളില്‍ ഹാജരായി പ്രവേശനം നേടണം. ഹെല്‍പ് ലൈന്‍ നമ്ബര്‍: 04712625300

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33370/ayurveda-homeo-allotment)