---
title: "കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട: ദമ്പതികൾ അറസ്റ്റിൽ"
english_title: " drug raid in Kannur: Couple arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/333904/drug-raid-in-kannur-couple-arrested"
published_at: "2025-12-30T18:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6953c7f6787c8_mdma.jpg"
keywords: []
---

# കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട: ദമ്പതികൾ അറസ്റ്റിൽ

> **Lead Summary:** കണ്ണൂർ: മയക്കു മരുന്ന് വേട്ടയിൽ ദമ്പതികൾ അറസ്റ്റിലായി. ജില്ലാ ആശുപത്രി പരിസരത്ത് സിറ്റി പോലീസും എസിപി സ്ക്വാഡും നടത്തിയ റെയ്‌ഡിൽ എം ഡി എം എ പിടികൂടി. തയ്യിൽ സ്വദേശി രാഹുൽ എന്ന ഷാഹുൽ ഹമീദ്, ഭാര്യ കുറ്റ്യാടി സ്വദേശി നജ്മ എന്നിവരിൽ നിന്നാണ് 70 ഗ്രാമിൽ അധികം എം ഡി എം എ പിടികൂടിയത്. സിറ്റി പോലീസ് കമ്മീഷണർ പി നിധിൻ രാജ് എസിപി പ്രദീപൻ കണ്ണിപ്പൊയിൽ എന്നിവരുടെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന.

## Article Content

കണ്ണൂർ: മയക്കു മരുന്ന് വേട്ടയിൽ ദമ്പതികൾ അറസ്റ്റിലായി. ജില്ലാ ആശുപത്രി പരിസരത്ത് സിറ്റി പോലീസും എസിപി സ്ക്വാഡും നടത്തിയ റെയ്‌ഡിൽ എം ഡി എം എ പിടികൂടി. തയ്യിൽ സ്വദേശി രാഹുൽ എന്ന ഷാഹുൽ ഹമീദ്, ഭാര്യ കുറ്റ്യാടി സ്വദേശി നജ്മ എന്നിവരിൽ നിന്നാണ് 70 ഗ്രാമിൽ അധികം എം ഡി എം എ പിടികൂടിയത്. സിറ്റി പോലീസ് കമ്മീഷണർ പി നിധിൻ രാജ് എസിപി പ്രദീപൻ കണ്ണിപ്പൊയിൽ എന്നിവരുടെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/333904/drug-raid-in-kannur-couple-arrested)