---
title: "വാഹനം ബൈക്കിൽ തട്ടിയെന്ന് ആരോപണം; വടകരയിൽ യുവാവിന് ആൾക്കൂട്ട മർദനം"
english_title: "Vadakara "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/333955/vadakara"
published_at: "2025-12-31T07:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6954866062053_Screenshot_2025-12-31_073959.jpg"
keywords: []
---

# വാഹനം ബൈക്കിൽ തട്ടിയെന്ന് ആരോപണം; വടകരയിൽ യുവാവിന് ആൾക്കൂട്ട മർദനം

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് വടകര തിരുവള്ളൂരിൽ ആൾക്കൂട്ട മർദനമെന്ന് പരാതി. യുവാവിന് തലക്കും കൈക്കും പരിക്കേറ്റു. വാഹനം ബൈക്കിൽ തട്ടിയെന്ന് ആരോപിച്ച് യുവാവിനെ ആൾക്കൂട്ടം തടഞ്ഞുവെച്ച് മർദിച്ചതായാണ് പരാതി.

## Article Content

കോഴിക്കോട്: കോഴിക്കോട് വടകര തിരുവള്ളൂരിൽ ആൾക്കൂട്ട മർദനമെന്ന് പരാതി. യുവാവിന് തലക്കും കൈക്കും പരിക്കേറ്റു. വാഹനം ബൈക്കിൽ തട്ടിയെന്ന് ആരോപിച്ച് യുവാവിനെ ആൾക്കൂട്ടം തടഞ്ഞുവെച്ച് മർദിച്ചതായാണ് പരാതി.

നിരവധി തവണ ക്ഷമാപണം നടത്തിയിട്ടും വാഹനം ശരിയാക്കിത്തരാമെന്ന് കേണപേക്ഷിച്ചിട്ടും മർദനം തുടർന്നു എന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/333955/vadakara)