---
title: "പാലക്കാട് ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർ മരിച്ചു"
english_title: "Palakkad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/334140/palakkad"
published_at: "2026-01-01T08:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6955ddf1bec07_download_(20).jpeg"
keywords: []
---

# പാലക്കാട് ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർ മരിച്ചു

> **Lead Summary:** പാലക്കാട്: പാലക്കാട് കൊടുമ്പ് ഓലശേരിയില്‍ ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ രണ്ടുപേര്‍ മരിച്ചു. ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചാണ് അപകടം. കുന്നത്തൂര്‍മേട് സ്വദേശി രമേഷ്, കൊടുമ്പ് സ്വദേശി മനോജ് എന്നിവരാണ് മരിച്ചത്.

## Article Content

പാലക്കാട്: പാലക്കാട് കൊടുമ്പ് ഓലശേരിയില്‍ ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ രണ്ടുപേര്‍ മരിച്ചു. ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചാണ് അപകടം. കുന്നത്തൂര്‍മേട് സ്വദേശി രമേഷ്, കൊടുമ്പ് സ്വദേശി മനോജ് എന്നിവരാണ് മരിച്ചത്.

ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെ കൂട്ടിയിടിച്ച് മറിയുകയായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/334140/palakkad)