---
title: "കെ-ടെറ്റ് നിർബന്ധമാക്കി സർക്കാർ ഉത്തരവ്; ഉയർന്ന യോഗ്യതയുള്ളവർക്കും ഇനി ഇളവില്ല"
english_title: "Ktet"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/334359/ktet"
published_at: "2026-01-02T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69576b92915f1_Screenshot_2026-01-02_120205.jpg"
keywords: []
---

# കെ-ടെറ്റ് നിർബന്ധമാക്കി സർക്കാർ ഉത്തരവ്; ഉയർന്ന യോഗ്യതയുള്ളവർക്കും ഇനി ഇളവില്ല

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്തെ സർക്കാർ/എയ്‌ഡഡ് സ്കൂൾ അധ്യാപക നിയമനങ്ങളിലും സ്ഥാനക്കയറ്റങ്ങളിലും വൻ മാറ്റങ്ങൾ വരുത്തിക്കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. 2025 സെപ്റ്റംബറിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിന്യായത്തിന്റെ പശ്ചാത്തലത്തിലാണ് നിലവിലുണ്ടായിരുന്ന പല സുപ്രധാന ഇളവുകളും റദ്ദാക്കി സർക്കാർ ഉത്തരവിറക്കിയത്. ഇതോടെ നെറ്റ് , സെറ്റ് , എംഫിൽ, പിഎച്ച്ഡി, എംഎഡ് തുടങ്ങിയ ഉയർന്ന യോഗ്യതകൾ ഉള്ളവർക്കും അധ്യാപക തസ്തികകളിലേക്കും സ്ഥാനക്കയറ്റത്തിനും കെ-ടെറ്റ് നിർബന്ധമായി. നേരത്തെ ഇത്തരം യോഗ്യതയുള്ളവരെ കെ-ടെറ്റിൽ നിന്നും ഒഴിവാക്കിയിരുന്നുവെങ്കിലും പുതിയ ഉത്തരവ് പ്രകാരം ഈ ഇളവുകൾ ഇനി ലഭിക്കില്ല.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്തെ സർക്കാർ/എയ്‌ഡഡ് സ്കൂൾ അധ്യാപക നിയമനങ്ങളിലും സ്ഥാനക്കയറ്റങ്ങളിലും വൻ മാറ്റങ്ങൾ വരുത്തിക്കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. 2025 സെപ്റ്റംബറിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിന്യായത്തിന്റെ പശ്ചാത്തലത്തിലാണ് നിലവിലുണ്ടായിരുന്ന പല സുപ്രധാന ഇളവുകളും റദ്ദാക്കി സർക്കാർ ഉത്തരവിറക്കിയത്. ഇതോടെ നെറ്റ് , സെറ്റ് , എംഫിൽ, പിഎച്ച്ഡി, എംഎഡ് തുടങ്ങിയ ഉയർന്ന യോഗ്യതകൾ ഉള്ളവർക്കും അധ്യാപക തസ്തികകളിലേക്കും സ്ഥാനക്കയറ്റത്തിനും കെ-ടെറ്റ് നിർബന്ധമായി. നേരത്തെ ഇത്തരം യോഗ്യതയുള്ളവരെ കെ-ടെറ്റിൽ നിന്നും ഒഴിവാക്കിയിരുന്നുവെങ്കിലും പുതിയ ഉത്തരവ് പ്രകാരം ഈ ഇളവുകൾ ഇനി ലഭിക്കില്ല.

ഹൈസ്കൂൾ അധ്യാപകർക്ക് പ്രഥമാധ്യാപകരാകാനോ, ഹയർ സെക്കൻഡറി വിഭാഗത്തിലേക്ക് ബൈട്രാൻസ്ഫർ വഴി നിയമനം ലഭിക്കാനോ ഇനി കെ-ടെറ്റ് കാറ്റഗറി-III നിർബന്ധമായി വിജയിച്ചിരിക്കണം. എൽ.പി, യു.പി വിഭാഗങ്ങളിലെ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് കാറ്റഗറി I, II എന്നിവയിൽ ഏതെങ്കിലും ഒന്ന് മതിയാകും. അതേസമയം, കേന്ദ്ര അധ്യാപക യോഗ്യതാ പരീക്ഷ (CTET) വിജയിച്ചവർക്കുള്ള ഇളവ് തുടരും. ഇതിൽ പ്രൈമറി സ്റ്റേജ് വിജയിച്ചവരെ എൽ.പി വിഭാഗത്തിലും എലമെന്ററി സ്റ്റേജ് വിജയിച്ചവരെ യു.പി വിഭാഗത്തിലും പരിഗണിക്കും. കൂടാതെ, എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനങ്ങൾക്കും ഇനി കെ-ടെറ്റ് ബാധകമായിരിക്കും.

സർക്കാരിന്റെ ഈ പുതിയ നീക്കം നിലവിൽ സർവീസിലുള്ള ഒട്ടേറെ അധ്യാപകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കെ-ടെറ്റിന്റെ പേരിൽ സ്ഥാനക്കയറ്റം തടയില്ലെന്ന് മുൻപ് ഉറപ്പുനൽകിയിരുന്ന സർക്കാർ, അധ്യാപകരെ വഞ്ചിച്ചിരിക്കുകയാണെന്ന് വിവിധ അധ്യാപക സംഘടനകൾ ആരോപിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/334359/ktet)