---
title: "കെ - റയിലിനെതിരെ പരിഹാസ്യമായ സമരമാണ് പ്രതിപക്ഷം നടത്തുന്നത്:  എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ"
english_title: "K rail"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33462/k-rail"
published_at: "2022-03-23T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623aea8c2270a_Picsart_22-03-23_15-07-50-725.jpg"
keywords: []
---

# കെ - റയിലിനെതിരെ പരിഹാസ്യമായ സമരമാണ് പ്രതിപക്ഷം നടത്തുന്നത്:  എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ

> **Lead Summary:** കെ - റയിലിനെതിരെ പരിഹാസ്യമായ സമരമാണ് പ്രതിപക്ഷം നടത്തുന്നതെന്നും അത്യപൂർവ്വമായേ പ്രതിപക്ഷം ഇങ്ങനെ പെരുമാറുന്നത് കണ്ടിട്ടിള്ളൂ എന്നും എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ ഇന്ന് കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

## Article Content

കെ - റയിലിനെതിരെ പരിഹാസ്യമായ സമരമാണ് പ്രതിപക്ഷം നടത്തുന്നതെന്നും അത്യപൂർവ്വമായേ പ്രതിപക്ഷം ഇങ്ങനെ പെരുമാറുന്നത് കണ്ടിട്ടിള്ളൂ എന്നും എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ ഇന്ന് കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

കെ- റയിൽ പദ്ധതി നടപ്പാക്കുന്നതിൽ എൽഡിഎഫ് ഒറ്റക്കെട്ടായാണ് മുന്നോട്ടു പോവുന്നത്. ഘടകകക്ഷികളിലെ ഒരു പാർട്ടിയും ഇതു സംബന്ധമായി മുന്നണിക്ക് പരാതി നൽകിയതായി എൻ്റെ അറിവിലില്ല. രാഷ്ടീയ പ്രേരിതമായ സമരമാണ് ഇവിടെ നടക്കുന്നത്. ജനങ്ങളുടെ സമരമല്ല.

ജമാഅത് ഇസ്‌ലാമിയും കോൺഗ്രസും നടത്തുന്ന സമരത്തെ ജനങ്ങളുടെ സമരമാണെന്ന് പറയാനാവില്ല. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും വികസന വിരുദ്ധ സമരത്തിൽ എപ്പോഴുമുണ്ടാവറുണ്ട്. യഥാർഥം ബോധത്തോടെ വികസന പ്രശ്നങ്ങളെ കാണുന്നവർക്ക് പദ്ധതിയെ എതിർക്കാനാവില്ലെന്നും എ വിജയരാഘവൻ പറഞ്ഞു.

സമരത്തിന് ബിജിപിയും ഉണ്ട്. ബി ജെ പിയുമായുള്ള രാഷ്ട്രീയ സഖ്യം ഉറപ്പിക്കലും കോൺഗ്രസ് ഈ സമരത്തിൽ ലക്ഷ്യമാക്കുന്നുണ്ട്. കെ സുധാകരൻ ഏത് ക്രിമിനൽ രാഷ്ട്രീയത്തേയും ന്യായികരിക്കുയും ബി ജെ പി യുമായി ചേരാൻ താൽപര്യം പ്രകടപിക്കുകയും ചെയ്യുന്ന നേതാവാണ്. വരും തലമുറയുടെ പൊതുവായ പുരോഗതിയ്ക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളുമായാണ് സർക്കാർ മുന്നോട് പോവുന്നത്.

ഇതുവരെ സമര രംഗത്ത് കാണാത്ത ആളാണ് പ്രതിപക്ഷ നേതാവ്. അദ്ദേഹം പറയുന്നു കുറ്റി പറിച്ച് ജയിലിൽ പോവുന്നെന്ന് പറയുന്നത് കോൺഗ്രസിൻ്റെ ഗതി കോടാണെന്നും വിജയരാഘവൻ അഭിപ്രായപ്പെട്ടു. വികസനം വന്നാൽ തങ്ങളുടെ രാഷ്ട്രീയ അസ്തിത്വം തകരുന്നതിനാലാണ് ചില പ്രതിപക്ഷ കക്ഷികൾ സമരത്തിനിറങ്ങുന്നത്.

കെ- റയിലിന് വേണ്ടി സ്ഥലം ബലമായി പിടിച്ചെടുക്കില്ല. വസ്തു നഷ്ടമാവുന്ന എല്ലാവരുമായി ചർച്ച ചെയ്യും. രാജ്യത്തെ ഏറ്റവും വലിയ നഷ്ട പരിഹാരമാണ് സർക്കാർ നൽകുന്നത് എന്നും എ വിജയരാഘവൻ കൂട്ടി ചേർത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33462/k-rail)