---
title: "പയ്യന്നൂർ എക്സൈസ് റേഞ്ച് പരിധിയിൽ വൻ വാഷ് ശേഖരം കണ്ടെടുത്തു"
english_title: "Huge wash collection found"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33467/huge-wash-collection-found"
published_at: "2022-03-23T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623aee5e04bf4_Picsart_22-03-23_15-24-03-094.jpg"
keywords: []
---

# പയ്യന്നൂർ എക്സൈസ് റേഞ്ച് പരിധിയിൽ വൻ വാഷ് ശേഖരം കണ്ടെടുത്തു

> **Lead Summary:** പയ്യന്നൂർ എക്സൈസ് റേഞ്ച് പരിധിയിൽ വൻ വാഷ് ശേഖരം കണ്ടെടുത്തു.ദിവസങ്ങളോളം മേഖലയിലെ ചാരായവിൽപ്പനയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന്റെ ഫലമായാണ് ആളൊഴിഞ്ഞ പറമ്പിൽ ഒളിപ്പിച്ചു വെച്ച വാറ്റ് കേന്ദ്രം കണ്ടെത്താനായത്.

## Article Content

പയ്യന്നൂർ എക്സൈസ് റേഞ്ച് പരിധിയിൽ വൻ വാഷ് ശേഖരം കണ്ടെടുത്തു.ദിവസങ്ങളോളം മേഖലയിലെ ചാരായവിൽപ്പനയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന്റെ ഫലമായാണ് ആളൊഴിഞ്ഞ പറമ്പിൽ ഒളിപ്പിച്ചു വെച്ച വാറ്റ് കേന്ദ്രം കണ്ടെത്താനായത്.

പരിശോധന സമയത്ത് പ്രദേശത്ത് ആരും ഇല്ലാത്തതിനാൽ കേസിൽ ആരെയും പ്രതി ചേർത്തിട്ടില്ല. പയ്യന്നൂർ അസി.എക്സൈസ് ഇൻസ്‌പെക്ടർ എം. യൂനസിന്റെ നേതൃത്വത്തിൽ ചെരിച്ചാൽ, മുണ്ടിയെപ്പാറ ഭാഗത്ത്‌ നടത്തിയ പരിശോധനയിൽ ആളൊഴിഞ്ഞ പറമ്പിൽ ബാരേലുകളിലും, ജാറു കളിലും സൂക്ഷിച്ചു വെച്ച ചാരായം വാറ്റാൻ പാകപ്പെടുത്തുന്ന 410 ലിറ്റർ വാഷ് കണ്ടെത്തി കേസ് എടുത്തു.

ഒരാഴ്ച മുൻപ് മേഖലയിൽ നിന്ന് പയ്യന്നൂർ എക്സൈസ് ന്റെ നേതൃത്വത്തിൽ 910 ലിറ്റർ വാഷ് കണ്ടെത്തി കേസ് എടുത്തിരുന്നു. പ്രിവേൻറ്റീവ് ഓഫീസർ പി. വി. ശ്രീനിവാസൻ, ഗ്രെഡ് പ്രിവേൻറ്റീവ് ഓഫീസർമാരായ ഖാലിദ്,സുരേഷ് ബാബു സിവിൽ ഓഫീസർ സൂരജ് ഡ്രൈവർ പ്രദീപൻ എന്നിവർ റൈഡിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33467/huge-wash-collection-found)