---
title: "ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മയ്യിലിൻ്റെ ആഭിമുഖ്യത്തിൽ ഏകദിന ട്രഷർ ഹണ്ട് സംഘടിപ്പിക്കും "
english_title: "Treasure Hunt will be organized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33471/treasure-hunt-will-be-organized"
published_at: "2022-03-23T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623af58b02c25_Picsart_22-03-23_15-54-16-791.jpg"
keywords: []
---

# ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മയ്യിലിൻ്റെ ആഭിമുഖ്യത്തിൽ ഏകദിന ട്രഷർ ഹണ്ട് സംഘടിപ്പിക്കും 

> **Lead Summary:** ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മയ്യിലിൻ്റെ ആഭിമുഖ്യത്തിൽ മാർച്ച് 25ന് കർമ്മ സ്റ്റുഡൻ്റ്സ് അസോസിയേഷൻ ഐടി എം ജിപ്സ് എന്ന പേരിൽ ഏകദിന ട്രഷർ ഹണ്ട് സംഘടിപ്പിക്കുമെന്ന് സംഘാടകർ ഇന്ന് കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മയ്യിലിൻ്റെ ആഭിമുഖ്യത്തിൽ മാർച്ച് 25ന് കർമ്മ സ്റ്റുഡൻ്റ്സ് അസോസിയേഷൻ ഐടി എം ജിപ്സ് എന്ന പേരിൽ ഏകദിന ട്രഷർ ഹണ്ട് സംഘടിപ്പിക്കുമെന്ന് സംഘാടകർ ഇന്ന് കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സംസ്ഥാനത്തെ വിവിധ കോളജുകളിൽ നിന്നായി ബിരുദ - ബിരുദാനന്തരത്തിന് പഠിക്കുന്ന അഞ്ചു വീതം പേരടങ്ങുന്ന 50-ഓളം ടീമുകൾ ട്രഷർ ഹണ്ടിൽ പങ്കെടുക്കും. അഞ്ച് വ്യത്യസ്ഥങ്ങളായ ടാലൻ്റുകൾ നൽകിയ സമയത്തിനുള്ളിൽ വിജയകരമായി പൂർത്തിയാക്കി ഒന്നാമതെത്തുന്ന ടീമിന് 20,000 രൂപ ക്യാഷ് പ്രൈസ് നൽകും.

കൂടാതെ മൽസരത്തിൽ ആദ്യ നാലിൽ സ്ഥാനം പിടിക്കുന്ന ടീമുകൾക്കും ക്യാഷ് പ്രൈസ് നൽകും. ഈ വർഷം സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന ട്രഷർ ഹണ്ട് അടുത്ത വർഷം മുതൽ ദേശീയ തലത്തിൽ നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ കർമ്മ സ്റ്റുഡൻ്റ്സ് അസോസിയേഷൻ സെക്രറ്റി അഭിരാമി ഗോപിനാഥ്, ജിഷ്ണു എം.പി, മുഹമ്മദ് ഷമ്മാസ് കെ, കിരൺ കെ വി, ശ്രേയ യു പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33471/treasure-hunt-will-be-organized)