---
title: "വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ട്രേറ്റിന് മുന്നിൽ ധർണ നടത്തി"
english_title: "A dharna was held in front of the collectorat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33482/a-dharna-was-held-in-front-of-the-collectorat"
published_at: "2022-03-23T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623afd486cc50_Picsart_22-03-23_16-27-44-967.jpg"
keywords: []
---

# വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ട്രേറ്റിന് മുന്നിൽ ധർണ നടത്തി

> **Lead Summary:** വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ട്രേറ്റിന് മുന്നിൽ ധർണ നടത്തി. കേരള കോൺഗ്രസ് വൈസ് ചെയർമാൻ അഡ്വ കെ എ ഫിലിപ്പ് ധർണ്ണ ഉദ്ഘാടനം ചെയ്തു.

## Article Content

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ട്രേറ്റിന് മുന്നിൽ ധർണ നടത്തി. കേരള കോൺഗ്രസ് വൈസ് ചെയർമാൻ അഡ്വ കെ എ ഫിലിപ്പ് ധർണ്ണ ഉദ്ഘാടനം ചെയ്തു.

ജപ്തി നടപടികൾ നിർത്തി വെക്കുക, ലോൺ കാലാവധി നീട്ടി കൊടുക്കുക, ഭൂമിയും രജിസ്ട്രേഷൻ ചാർജ് കൂട്ടുന്നത് നിർത്തിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധർണ നടത്തിയത്. മൂന്ന് കോവിഡ് മഹാമാരിയെ അതിജീവിച്ച് നിവർന്ന് നിൽക്കാൻ ശ്രമിക്കുന്ന ജനങ്ങളെ സർക്കാറും ബാങ്കും ഒരു മനസ്സാക്ഷിയും ഇല്ലാതെ ഉപദ്രവിക്കുകയാണ്.

ജനങ്ങൾക്ക് ഒരു തരത്തിലും ജീവിക്കാൻ പറ്റാത്ത സാഹചര്യം ആയി മാറി എന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് അഡ്വക്കേറ്റ് കെ ഫിലിപ്പ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് റോജസ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.

ജോസഫ് മുള്ളൻമട, ഡോക്ടർ ജോൺ ജോസഫ്, വർഗീസ് വലയാ മണ്ണിൽ, അബ്രഹാം ഇറ്റക്കൽ, ജിജോ അടവനാൽ, സജി കാട്ടു വിള തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33482/a-dharna-was-held-in-front-of-the-collectorat)