---
title: "പേരാവൂർ പഞ്ചായത്തിന്റെ 2022 - 2023 വർഷത്തേക്കുള്ള ബഡ്ജറ്റ് അവതരണവും , ചർച്ചയും ഇന്ന്  പേരാവൂർ പഞ്ചായത്ത് ഹാളിൽ നടന്നു     "
english_title: "Bajatte  peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33485/bajatte-peravoor"
published_at: "2022-03-23T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623b00e7f3e90_Picsart_22-03-23_16-42-58-666.jpg"
keywords: []
---

# പേരാവൂർ പഞ്ചായത്തിന്റെ 2022 - 2023 വർഷത്തേക്കുള്ള ബഡ്ജറ്റ് അവതരണവും , ചർച്ചയും ഇന്ന്  പേരാവൂർ പഞ്ചായത്ത് ഹാളിൽ നടന്നു     

> **Lead Summary:** പേരാവൂർ:- പേരാവൂർ പഞ്ചായത്തിന്റെ 2022 - 2023 വർഷത്തേക്കുള്ള ബഡ്ജറ്റ് അവതരണവും , ചർച്ചയും ഇന്ന് 23/3/22 ബുധനാഴ്ച രാവിലെ 11 മണിക്ക് പേരാവൂർ പഞ്ചായത്ത് ഹാളിൽ ആരംഭിച്ചു. ആമുഖ പ്രസംഗം പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാൽ നിർവ്വഹിച്ചു.

## Article Content

പേരാവൂർ:- പേരാവൂർ പഞ്ചായത്തിന്റെ 2022 - 2023 വർഷത്തേക്കുള്ള ബഡ്ജറ്റ് അവതരണവും , ചർച്ചയും ഇന്ന് 23/3/22 ബുധനാഴ്ച രാവിലെ 11 മണിക്ക് പേരാവൂർ പഞ്ചായത്ത് ഹാളിൽ ആരംഭിച്ചു. ആമുഖ പ്രസംഗം പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാൽ നിർവ്വഹിച്ചു.

തുടർന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷാ ബാലകൃഷ്ണൻ, സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ, ചെയർപേഴ്സൺമാർ, ഭരണസമിതി അംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടറി, ആസൂത്രണ സമിതി അംഗങ്ങൾ, വിവിധ നിർവ്വഹണ ഉദ്യോഗസ്ഥർ, ജീവനക്കാർ, മാധ്യമ സുഹൃത്തുക്കൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33485/bajatte-peravoor)