---
title: "കപ്പയിൽ നിന്നും മദ്യം ഉണ്ടാക്കുന്നതിനെതിരെ കേരള മദ്യനിരോധന സമിതി കണ്ണൂർ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു"
english_title: "Liquor from kappa"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33488/liquor-from-kappa"
published_at: "2022-03-23T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623b053515b44_Picsart_22-03-23_17-01-33-627.jpg"
keywords: []
---

# കപ്പയിൽ നിന്നും മദ്യം ഉണ്ടാക്കുന്നതിനെതിരെ കേരള മദ്യനിരോധന സമിതി കണ്ണൂർ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു

> **Lead Summary:** കപ്പയിൽ നിന്നും മദ്യം ഉണ്ടാക്കുന്ന തിനെതിരെ കേരള മദ്യനിരോധന സമിതി കണ്ണൂർ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കണ്ണൂർ രൂപത ബിഷപ്പ് ഡോക്ടർ അലക്സ് വടക്കും തല ഉദ്ഘാടനം ചെയ്തു.

## Article Content

കപ്പയിൽ നിന്നും മദ്യം ഉണ്ടാക്കുന്ന തിനെതിരെ കേരള മദ്യനിരോധന സമിതി കണ്ണൂർ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കണ്ണൂർ രൂപത ബിഷപ്പ് ഡോക്ടർ അലക്സ് വടക്കും തല ഉദ്ഘാടനം ചെയ്തു.

കേരള സർക്കാരിന്റെ മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന കപ്പയിൽ നിന്നും മദ്യം ഉണ്ടാക്കുന്നതിരെയാണ് കണ്ണൂർ കലക്ടറേറ്റിനു മുന്നിൽ അമ്മമാർ അടുപ്പുകൂട്ടി കപ്പ വെച്ച് വിതരണം ചെയ്ത് പ്രതിഷേധിച്ചത്.

മദ്യനിരോധന സമിതി ജില്ലാ കൺവീനർ ഐ സി മേരി അധ്യക്ഷത വഹിച്ചു.കേരള മദ്യനിരോധന സമിതി സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഇ എ ജോസഫ് മുഖ്യപ്രഭാഷണം നടത്തി.

ആർട്ടിസ്റ്റ് ശശികല, റവ.സിസ്റ്റർ മേരി വല്ലനാട്ട്, ഡോക്ടർ ഡി സുരേന്ദ്രനാഥ്, കെ വി രവീന്ദ്രൻ, ഉമ്മർ വിളക്കോട്, സരള ടീച്ചർ കെവി മോഹിനി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33488/liquor-from-kappa)