---
title: "കണ്ണൂരിലെ മയക്ക്മരുന്ന് കേസ്: മരക്കാർക്കണ്ടിയിലെ ദമ്പതികളടക്കം മൂന്ന് പേർ അറസ്റ്റിൽ "
english_title: "Drug case in Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33490/drug-case-in-kannur"
published_at: "2022-03-23T17:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623b08d85388b_IMG-20220323-WA0074.jpg"
keywords: []
---

# കണ്ണൂരിലെ മയക്ക്മരുന്ന് കേസ്: മരക്കാർക്കണ്ടിയിലെ ദമ്പതികളടക്കം മൂന്ന് പേർ അറസ്റ്റിൽ 

> **Lead Summary:** കണ്ണൂർ : കണ്ണൂരിലെ മയക്ക്മരുന്ന് കേസിൽ ദമ്പതികളടക്കം മൂന്ന് പേർ അറസ്റ്റിലായി. മരക്കാർക്കണ്ടി സ്വദേശി ചെറിയ ചിന്നപ്പന്റവിട സി സി അൻസാരി, ഭാര്യ ഷബ്ന , പുതിയങ്ങാടി സ്വദേശി സി എച്ച് ശിഹാബ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്യ്തത്.

## Article Content

കണ്ണൂർ : കണ്ണൂരിലെ മയക്ക്മരുന്ന് കേസിൽ ദമ്പതികളടക്കം മൂന്ന് പേർ അറസ്റ്റിലായി. മരക്കാർക്കണ്ടി സ്വദേശി ചെറിയ ചിന്നപ്പന്റവിട സി സി അൻസാരി, ഭാര്യ ഷബ്ന , പുതിയങ്ങാടി സ്വദേശി സി എച്ച് ശിഹാബ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്യ്തത്.

എ സി പി ,പി പി സദാനന്ദനാണ് ഇക്കാര്യം അറിയിച്ചത്. പിടിയിലായവരിൽ നിന്നും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. ഇവർ നേരത്തെ അറസ്റ്റിലായ നിസ്സാമിൽ നിന്ന് എം ഡി എം എ, എൽ എസ് ഡി , കൊക്കെയിൻ, എന്നീ മയക്കുമരുന്നുകൾ വാങ്ങി കണ്ണൂരിൽ വിൽപ്പന നടത്തുകയാണ് ചെയ്യ്തതെന്ന് പോലീസ് പറഞ്ഞു.

ഇവരുടെ അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ പ്രതിദിനം 20000 മുതൽ 40000 രൂപ വരെ അക്കൗണ്ടിൽ എത്തുന്നതായി കണ്ടെത്തി. നിസ്സാം ഒരു ദിവസം തന്നെ ഒരു ലക്ഷത്തോളം രൂപയുടെ ഇടപാട് നടത്തുന്നതായും കണ്ടെത്തി.

കേസിൽ നിലവിൽ 6 പേരാണ് പിടിയിലായത് .മയക്കുമരുന്ന് വ്യാപാരത്തിൽ വൻ റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് പി പി സദാനന്ദൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33490/drug-case-in-kannur)