---
title: "മാർച്ച് 26, 27 തിയ്യതികളിൽ കണ്ണൂരിൽ സൗജന്യ തൈറോയിഡ് പരിശോധനയും കുറഞ്ഞ നിരക്കിൽ സമ്പൂർണ രക്ത പരിശോധയും നടത്തുന്നു "
english_title: "Thyroid examination"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33494/thyroid-examination"
published_at: "2022-03-23T17:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623b1095e9a7b_Picsart_22-03-23_17-47-17-061.jpg"
keywords: []
---

# മാർച്ച് 26, 27 തിയ്യതികളിൽ കണ്ണൂരിൽ സൗജന്യ തൈറോയിഡ് പരിശോധനയും കുറഞ്ഞ നിരക്കിൽ സമ്പൂർണ രക്ത പരിശോധയും നടത്തുന്നു 

> **Lead Summary:** തൈറോ കെയർ മുംബൈയുടെ ആഭിമുഖ്യത്തിൽ മാർച്ച് 26, 27 തിയ്യതികളിൽ കണ്ണൂരിൽ സൗജന്യ തൈറോയിഡ് പരിശോധനയും കുറഞ്ഞ നിരക്കിൽ സമ്പൂർണ രക്ത പരിശോധയും നടത്തുമെന്ന് മാനേജ്മെൻ്റ് പ്രതിനിധി പി.കെ കൃഷ്ണകുമാർ ഇന്ന് കണ്ണൂർ പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

തൈറോ കെയർ മുംബൈയുടെ ആഭിമുഖ്യത്തിൽ മാർച്ച് 26, 27 തിയ്യതികളിൽ കണ്ണൂരിൽ സൗജന്യ തൈറോയിഡ് പരിശോധനയും കുറഞ്ഞ നിരക്കിൽ സമ്പൂർണ രക്ത പരിശോധയും നടത്തുമെന്ന് മാനേജ്മെൻ്റ് പ്രതിനിധി പി.കെ കൃഷ്ണകുമാർ ഇന്ന് കണ്ണൂർ പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കാൽടെക്സ് സമീപം ലാൻ്റ് മാർക് കോംപ്ലക്സിലെ തൈറോ കെയർ കണ്ണൂർ കേന്ദ്രത്തിൽ രാവിലെ ഏഴു മുതൽ ഉച്ചക്ക് 12 മണി വരെയാണ് പരിശോധന നടക്കുക. പരിശോധനയ്ക്കെത്തുന്നവർ 04972712144 നമ്പറിൽ വിളിച്ച് മുൻകൂട്ടി ബുക്ക് ചെയ്യണം.

തൈറോ കെയറിൻ്റെ 21 ആം വാർഷികം പ്രമാണിച്ചാണ് സൗജന്യ പരിശോധന സംഘടിപ്പിക്കുന്നത്. 2000 രൂപയുടെ ഹെൽത്ത് ചെക്കപ്പ് 600 രൂപയ്ക്കും 3000 രൂപയുടെ പരിശോധന 900 രൂപയ്ക്കും നൽകും. വാർത്താ സമ്മേളനത്തിൽ ധനൂപ് കെയും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33494/thyroid-examination)