---
title: "സില്‍വര്‍ ലൈന്‍ പദ്ധതിക്കായുള്ള അനുമതി തേടി മുഖ്യമന്ത്രി  പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നാളെ കൂടിക്കാഴിച നടത്തും"
english_title: "Cm meets pm"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33497/cm-meets-pm"
published_at: "2022-03-23T17:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623b10a4a6666_images (2).jpeg"
keywords: []
---

# സില്‍വര്‍ ലൈന്‍ പദ്ധതിക്കായുള്ള അനുമതി തേടി മുഖ്യമന്ത്രി  പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നാളെ കൂടിക്കാഴിച നടത്തും

> **Lead Summary:** സില്‍വര്‍ ലൈന്‍ പദ്ധതിക്കായുള്ള അനുമതി തേടി മുഖ്യമന്ത്രി നാളെ ഡല്‍ഹിയിലേക്ക് തിരിക്കും. ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം നാളെ കൂടിക്കാഴിച നടത്തും.

## Article Content

സില്‍വര്‍ ലൈന്‍ പദ്ധതിക്കായുള്ള അനുമതി തേടി മുഖ്യമന്ത്രി നാളെ ഡല്‍ഹിയിലേക്ക് തിരിക്കും. ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം നാളെ കൂടിക്കാഴിച നടത്തും.

കെ റെയിലിന് അന്തിമ അനുമതി നല്‍കണമെന്ന ആവശ്യം അദ്ദേഹം ഉന്നയിക്കും. പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ നീക്കങ്ങളാണുള്ളതെന്നു തുടങ്ങിയ കാര്യങ്ങള്‍ പ്രധാന മന്ത്രിയെ ബോധ്യപ്പെടുത്തി പെട്ടന്ന് തന്നെ അംഗീകരം വാങ്ങിയെടുക്കാനാണ് സംസ്ഥാനത്തിന്റെ ശ്രമം.

കൂടാതെ കെ റെയില്‍ എംഡി നിലവില്‍ ഡല്‍ഹിയിലുണ്ട്. നാളെയും ഡല്‍ഹിയല്‍ തന്നെ തുടരും. കേന്ദ്ര റെയില്‍വേ ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഡിപിആറുമായി ചില വിശദാംശങ്ങള്‍ റെയില്‍വേ ബോര്‍ഡ് നേരത്തെ ആരാഞ്ഞിരുന്നു. ഇതടക്കം നാളെ ചര്‍ച്ചചെയ്യാനും സാധ്യതയുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33497/cm-meets-pm)