---
title: "പാസ്വേഡ് 2021-22 എന്ന പ്രോഗ്രാമിന് എസ്.എ.ബി.ടി.എം ഹയര്‍സെക്കന്ററി സ്‌കൂളില്‍ തുടക്കം കുറിച്ചു"
english_title: "Passved 2021-22 program were begins by sabtm higher secondary school"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33500/passved-2021-22-program-were-bigined-by-sabtm-higher-secondary-school"
published_at: "2022-03-23T18:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623b16a3b4d2e_Picsart_22-03-23_18-16-08-410.jpg"
keywords: []
---

# പാസ്വേഡ് 2021-22 എന്ന പ്രോഗ്രാമിന് എസ്.എ.ബി.ടി.എം ഹയര്‍സെക്കന്ററി സ്‌കൂളില്‍ തുടക്കം കുറിച്ചു

> **Lead Summary:** കേരള ഗവണ്മെന്റ് ന്യൂനപക്ഷവകുപ്പ് വിദ്യാര്‍ത്ഥികളുടെ സമഗ്രവ്യക്തിത്വ വികസത്തിനായ് നടപ്പിലാക്കുന്ന ' 'പാസ്വേഡ് 2021-22' എന്ന പ്രോഗ്രാമിന് എസ്.എ.ബി.ടി.എം ഹയര്‍സെക്കന്ററി സ്‌കൂളില്‍ തുടക്കം കുറിച്ചു. ദ്വിദിന ക്യാമ്പിന്റെ ഉത്ഘാടനം എം.എല്‍.എ ടി.എ മധുസൂദനന്‍ നിര്‍വഹിച്ചു.

## Article Content

കേരള ഗവണ്മെന്റ് ന്യൂനപക്ഷവകുപ്പ് വിദ്യാര്‍ത്ഥികളുടെ സമഗ്രവ്യക്തിത്വ വികസത്തിനായ് നടപ്പിലാക്കുന്ന ' 'പാസ്വേഡ് 2021-22' എന്ന പ്രോഗ്രാമിന് എസ്.എ.ബി.ടി.എം ഹയര്‍സെക്കന്ററി സ്‌കൂളില്‍ തുടക്കം കുറിച്ചു. ദ്വിദിന ക്യാമ്പിന്റെ ഉത്ഘാടനം എം.എല്‍.എ ടി.എ മധുസൂദനന്‍ നിര്‍വഹിച്ചു.

പയ്യന്നൂര്‍ മുനിസിപ്പാലിറ്റി വാര്‍ഡ് കൗണ്‍സിലര്‍ സുമ കെ കെ അദ്യക്ഷത വഹിച്ച സമ്മേളനത്തില്‍ തലശ്ശേരി സി.സി എം വൈ പ്രിന്‍സിപ്പാള്‍ ടി കെ മുനീര്‍ , എസ്.എ.ബി.ടി.എം ഹയര്‍സെക്കന്ററി സ്‌കൂള്‍ മനേജര്‍ എം പി അബ്ദുല്‍ മുത്തലിബ്,കണ്ണൂര്‍ കലക്ടറേറ്റ് ജൂനിയര്‍ സൂപ്രണ്ട് എസ് ശിവപ്രസാദ്, പയ്യന്നൂര്‍ മുനിസിപ്പാലിറ്റി വാര്‍ഡ് കൗണ്‍സിലര്‍ ബഷീര്‍, പയ്യന്നൂര്‍ സി.സിഎം.വൈ പ്രിന്‍സിപ്പാള്‍ കെ സുജിത, എസ്.എ.ബി.ടി.എം ഹയര്‍സെക്കന്ററി സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ വി ജയകുമാര്‍, പി.ടി.എ പ്രസിഡന്റ് കെ വി രാജീവന്‍ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33500/passved-2021-22-program-were-bigined-by-sabtm-higher-secondary-school)