---
title: "ദേശീയ വിര വിമുക്ത ദിനം പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/335057/kannur"
published_at: "2026-01-07T05:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695da37aeb971_Screenshot_2026-01-07_053233.jpg"
keywords: []
---

# ദേശീയ വിര വിമുക്ത ദിനം പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി

> **Lead Summary:** **ഇരിട്ടി** : ദേശീയ വിര വിമുക്ത ദിനം പഞ്ചായത്ത് തല ഉദ്ഘാടനം കുന്നോത്ത് സെന്റ് ജോസഫ് യു പി സ്കൂളിൽ പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം. വിനോദ് കുമാർ

## Article Content

**ഇരിട്ടി** : ദേശീയ വിര വിമുക്ത ദിനം പഞ്ചായത്ത് തല ഉദ്ഘാടനം കുന്നോത്ത് സെന്റ് ജോസഫ് യു പി സ്കൂളിൽ പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം. വിനോദ് കുമാർ

വിദ്യാർത്ഥിനി നിന ഫാത്തിമയ്ക്ക് ഗുളിക നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു .

പി ടി എ പ്രസിഡന്റ് എം. നൗഷാദ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാന അധ്യാപകൻ ബിജു കുറുമുട്ടത്ത് , പി എച് എൻ വി.ജെ. ഉഷ , ജെ പി എച് എൻ ഷീമോൾ, ജെ എച് ഐ സന്ദീപ്, സിനി ,അനു ടീച്ചർ സ്കൂൾ ലീഡർ ഹന്ന മേരി തോമസ് എന്നിവർ പ്രസംഗിച്ചു . ഹെൽത്ത് ഇൻസ്‌പെക്ടർ ബിനോജ് സി കുട്ടിയാനി ക്ലാസ്സ്‌ എടുത്തു.

കോളിക്കടവ് ഡോൺ ബോസ്കോ സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സുമേഷ് ഉദ്ഘാടനം ചെയ്തു . പഞ്ചായത്ത് അംഗം ബാബു കാറ്റാടി, കെ. ഷൈബു , ജെ എച് ഐ അനിൽകുമാർ, ജെ പി എച് എൻ അനിഷ പ്രധാന അധ്യാപിക താര കുര്യൻ എന്നിവർ പ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/335057/kannur)