---
title: "കയർഫെഡ് കെ എസ്സ് സി എം എം സി മുഖേന അനുവദിച്ച  തൊഴിലാളികൾക്കുള്ള 30 ദിവസത്തെ പരിശീലനം ആരംഭിച്ചു "
english_title: "Coir workers get 30 days training class"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33510/coir-workers-get-30-days-training-class"
published_at: "2022-03-23T18:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623b1f648758b_Picsart_22-03-23_18-05-36-993.jpg"
keywords: []
---

# കയർഫെഡ് കെ എസ്സ് സി എം എം സി മുഖേന അനുവദിച്ച  തൊഴിലാളികൾക്കുള്ള 30 ദിവസത്തെ പരിശീലനം ആരംഭിച്ചു 

> **Lead Summary:** മലപ്പട്ടം പഞ്ചായത്ത് കയർ സഹകരണ സംഘത്തിൽ കയർഫെഡ് കെ എസ്സ് സി എം എം സി മുഖേന അനുവദിച്ച എ എസ്സ് എം കളിൽ തൊഴിലാളികൾക്കുള്ള 30 ദിവസത്തെ പരിശീലനം ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: റോബർട്ട് ജോർജ് ഉൽഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് കെ പി രമണി അദ്ധ്യക്ഷത വഹിച്ചു.

## Article Content

മലപ്പട്ടം പഞ്ചായത്ത് കയർ സഹകരണ സംഘത്തിൽ കയർഫെഡ് കെ എസ്സ് സി എം എം സി മുഖേന അനുവദിച്ച എ എസ്സ് എം കളിൽ തൊഴിലാളികൾക്കുള്ള 30 ദിവസത്തെ പരിശീലനം ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: റോബർട്ട് ജോർജ് ഉൽഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് കെ പി രമണി അദ്ധ്യക്ഷത വഹിച്ചു.

എൻ സി എം ആർ ഐ സയിന്റിസ്റ്റ്  റിനു പ്രേമരാജ് പദ്ധതി വിശദീകരണം നടത്തി. എ എസ്സ് എം കളുടെ സ്വിച്ച് ഓൺ കർമ്മം  സമിത ജേക്കബ്ബ് ( പ്രൊജക്റ്റ് ഓഫീസർ കയർ ) നിർവഹിച്ചു.  കെ.സ്വപ്ന , ഇ   രവീന്ദ്രൻ ,  ഇ ചന്ദ്രൻ മാസ്റ്റർ , മലപ്പട്ടം പ്രഭാകരൻ , പി പി ലക്ഷ്മണൻ എന്നിവർ ആശംസാപ്രസംഗം നടത്തി. കെ.കെ ഭാസ്കരൻ സ്വാഗതവും ഹോണറ്റി  സെക്രട്ടറി  എ പുരുഷോത്തമൻ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33510/coir-workers-get-30-days-training-class)