---
title: "ട്രാക്കില്‍ അറ്റകുറ്റപ്പണി: ട്രെയിന്‍ സര്‍വീസിൽ മാറ്റം"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/335141/kannur"
published_at: "2026-01-07T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695e128459b2d_IMG-20240619-WA0014.jpg"
keywords: []
---

# ട്രാക്കില്‍ അറ്റകുറ്റപ്പണി: ട്രെയിന്‍ സര്‍വീസിൽ മാറ്റം

> **Lead Summary:** കണ്ണൂര്‍: പാലക്കാട് ഡിവിഷനിലെ വിവിധ ഭാഗങ്ങളില്‍ റെയില്‍വെ ട്രാക്കില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ വിവിധ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം വരുത്തി.

## Article Content

കണ്ണൂര്‍: പാലക്കാട് ഡിവിഷനിലെ വിവിധ ഭാഗങ്ങളില്‍ റെയില്‍വെ ട്രാക്കില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ വിവിധ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം വരുത്തി.

നിയന്ത്രണം ഏര്‍പ്പെടുത്തിയ ട്രെയിനുകൾ:

16307 ആലപ്പുഴ- കണ്ണൂര്‍ എക്‌സ്പ്രസ് ജനുവരി ഏഴ്, 14, 21, 28, ഫെബ്രുവരി 4 തീയതികളില്‍ ആലപ്പുഴയില്‍ നിന്ന് ആരംഭിക്കുന്ന ഈ ട്രെയിന്‍ കോഴിക്കോട് വരെയേ സര്‍വീസ് നടത്തുകയുള്ളൂ. കോഴിക്കോട്- കണ്ണൂര്‍ ഭാഗത്ത് ട്രെയിന്‍ സര്‍വീസ് ഭാഗികമായി റദ്ദാക്കും.

12082 തിരുവനന്തപുരം സെന്‍ട്രല്‍- കണ്ണൂര്‍ ജനശതാബ്ദി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് ജനുവരി എഴ്, 14, 21, 28, ഫെബ്രുവരി 4 തീയതികളില്‍ തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് ആരംഭിക്കുന്ന ഈ ട്രെയിന്‍ കോഴിക്കോട് വരെ മാത്രമേ ഓടുകയുള്ളൂ. കോഴിക്കോട്- കണ്ണൂര്‍ ഭാഗത്ത് സര്‍വീസ് ഭാഗികമായി റദ്ദാക്കും.

56603 കോയമ്പത്തൂര്‍ ജങ്ഷന്‍- ഷൊര്‍ണൂര്‍ ജങ്ഷന്‍ പാസഞ്ചര്‍ ജനുവരി 21-ന് കോയമ്പത്തൂര്‍ ജങ്ഷനില്‍ നിന്ന് ആരംഭിക്കുന്ന ഈ ട്രെയിന്‍ പാലക്കാട് ജങ്ഷനില്‍ സര്‍വീസ് അവസാനിപ്പിക്കും.

പാലക്കാട് ജങ്ഷന്‍- ഷൊര്‍ണൂര്‍ ജങ്ഷന്‍ ഭാഗത്ത് സര്‍വീസ് ഭാഗികമായി റദ്ദാക്കും. ചില ട്രെയിന്‍ സര്‍വീസുകളുടെ ആരംഭ സ്ഥലത്തിലും മാറ്റം വരുത്തി. 56607 പാലക്കാട് ജങ്ഷന്‍- നിലമ്പൂര്‍ റോഡ് പാസഞ്ചര്‍ ജനുവരി 11, 18, 26, 27 തീയതികളില്‍ പാലക്കാട് ജങ്ഷനില്‍ നിന്ന് യാത്ര ആരംഭിക്കുന്നതിന് പകരം ലക്കിടിയില്‍ നിന്ന് രാവിലെ 6.32-ന് യാത്ര ആരംഭിക്കും.

പാലക്കാട് ജങ്ഷന്‍- ലക്കിടി ഭാഗത്ത് സര്‍വീസ് ഭാഗികമായി റദ്ദാക്കുന്നതാണ്. 66609 പാലക്കാട് ജങ്ഷന്‍- എറണാകുളം ജങ്ഷന്‍ മെമു വണ്ടി ജനുവരി 26-ന് പാലക്കാട് ജങ്ഷന് പകരം ഒറ്റപ്പാലത്ത് നിന്ന് രാവിലെ 7.57-ന് യാത്ര ആരംഭിക്കും. പാലക്കാട് ജങ്ഷന്‍- ഒറ്റപ്പാലം ഭാഗത്ത് സര്‍വീസ് ഭാഗികമായി റദ്ദാക്കപ്പെടും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/335141/kannur)