---
title: "വികസിത കേരളത്തിലൂടെ മാത്രമേ വികസിത രാജ്യം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ സാധിക്കുകയുള്ളൂ ; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ"
english_title: "Governeraarlekar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/335344/governeraarlekar"
published_at: "2026-01-08T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695f6e6413136_1000168410.jpg"
keywords: []
---

# വികസിത കേരളത്തിലൂടെ മാത്രമേ വികസിത രാജ്യം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ സാധിക്കുകയുള്ളൂ ; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

> **Lead Summary:** **കണ്ണൂർ: **വികസിത കേരളത്തിലൂടെ മാത്രമേ വികസിത രാജ്യം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ സാധിക്കുകയുള്ളൂവെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. 2047 ഓടെ വികസിത രാജ്യം എന്ന പ്രധാനമന്ത്രിയുടെ ലക്ഷ്യ സാക്ഷാത്കാരത്തിന് വ്യവസായ സംരംഭകർക്ക് കൂടുതൽ ചെയ്യാനാകും എന്നും ഗവർണർ പറഞ്ഞു.

## Article Content

**കണ്ണൂർ: **വികസിത കേരളത്തിലൂടെ മാത്രമേ വികസിത രാജ്യം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ സാധിക്കുകയുള്ളൂവെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. 2047 ഓടെ വികസിത രാജ്യം എന്ന പ്രധാനമന്ത്രിയുടെ ലക്ഷ്യ സാക്ഷാത്കാരത്തിന് വ്യവസായ സംരംഭകർക്ക് കൂടുതൽ ചെയ്യാനാകും എന്നും ഗവർണർ പറഞ്ഞു.

കണ്ണൂരിൽനോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് ഏർപ്പെടുത്തിയ ചേംബർ അവാർഡുകൾവിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ബിസിനസ്സിലൂടെ നേടുന്നതിന്റെ ഒരു പങ്ക് സമൂഹത്തിന് കൂടി നൽകേണ്ടതുണ്ടെന്ന് ഗവർണർ വ്യാപാരികളെ ഓർമ്മപ്പെടുത്തി. സാമൂഹ്യ പ്രതിബദ്ധത വ്യവസായികൾക്കും വ്യാപാരികൾക്കും വേണമെന്നും ഗവർണർ പറഞ്ഞു.നേടുന്ന ലാഭം പവിത്രമായിരിക്കണ മെന്നും അദ്ദേഹം ഓര്മപ്പെടുത്തി.വികസിത രാജ്യം എന്ന പ്രധാനമന്ത്രി നരോദ മോദിയുടെ സങ്കൽപം സാക്ഷാത്കരിക്കുന്നതിന് വ്യവസായ സരംഭകർക്ക് സാധിക്കുമെന്ന് ചടങ്ങിൽ പങ്കെടുത്ത് കൊണ്ട് സി. സദാനന്ദൻ മാസ്റ്റർ എം.പി പറഞ്ഞു.വ്യവസായികൾക്ക് ആവശ്യമായ സഹായം ചെയ്തു നൽകാൻ   ഗവൺമെന്റ് എപ്പോഴും കൂടെയുണ്ട് എന്നും അദ്ദേഹം പറഞ്ഞു.മികച്ച വ്യവസായിയായി ആഷിയാന സേഫ്റ്റി ഗ്ലാസ് എൽ എൽ പി ചെയർമാൻ സി.പി സയദ്,മികച്ച വ്യാപരിയായിവിൻസ്മേര ജുവെൽസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ദിനേശ് കമ്പ്രത്ത് എന്നിവർക്കും ലൈഫ് ടൈം acheivment അവാർഡ് കെ പി ജയബാലനുമാണ് സമ്മാനിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/335344/governeraarlekar)