---
title: "സ്വയം തൊഴില്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാം"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/335438/applynow"
published_at: "2026-01-09T09:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69607d735da6a_images.png"
keywords: []
---

# സ്വയം തൊഴില്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാം

> **Lead Summary:** തിരുവനന്തപുരം : സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ മില്‍മയുമായി ചേര്‍ന്ന് തൊഴില്‍ രഹിതര്‍ക്കായി നടപ്പിലാക്കുന്ന സ്വയം തൊഴില്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരും 18നും 60 വയസിനുമിടയില്‍ പ്രായമുള്ളവരുമായിരിക്കണം.

## Article Content

തിരുവനന്തപുരം : സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ മില്‍മയുമായി ചേര്‍ന്ന് തൊഴില്‍ രഹിതര്‍ക്കായി നടപ്പിലാക്കുന്ന സ്വയം തൊഴില്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരും 18നും 60 വയസിനുമിടയില്‍ പ്രായമുള്ളവരുമായിരിക്കണം.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പാലിനും അനുബന്ധ ഉല്‍പന്നങ്ങള്‍ക്കും വിപണന സാധ്യതയുള്ള അനുയോജ്യമായ സ്ഥലങ്ങളില്‍ മില്‍മ ഷോപ്പി / മില്‍മ പാര്‍ലര്‍ ആരംഭിക്കുന്നതിന് അവസരം ലഭിക്കും. ഇതിനാവശ്യമായ വായ്പ കോര്‍പറേഷന്റെ നിബന്ധനകള്‍ക്ക് വിധേയമായി അനുവദിക്കും. അഞ്ച് വര്‍ഷമാണ് തിരിച്ചടവ് കാലാവധി. കോര്‍പറേഷനും മില്‍മ അധികൃതരും സംയുക്തമായി തെരഞ്ഞെടുക്കുന്ന സ്ഥലങ്ങളിലായിരിക്കും സംരംഭം ആരംഭിക്കുവാന്‍ അനുമതി നല്‍കുക. ആവശ്യമായ സ്ഥലവും കെട്ടിടവും അനുബന്ധ സൗകര്യങ്ങളും അപേക്ഷകന്‍ സ്വന്തമായി സജീകരിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സംരംഭം സുഗമമായി നടത്തുന്നതിനാവശ്യമായ ഉല്‍പന്നങ്ങളും സാങ്കേതിക സഹായവും മില്‍മ ലഭ്യമാക്കും. ഇതോടൊപ്പം ഫ്രീസര്‍, കൂളര്‍ എന്നിവയും സബ്‌സിഡി നിരക്കില്‍ മില്‍മ ലഭ്യമാക്കും. ഷോപ്പി / പാര്‍ലറിനാവശ്യമായ സൈനേജ് മില്‍മ നല്‍കും. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി എ.കെ.ജി ആശുപത്രിക്ക് സമീപം തട്ടാ കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 04972705036, 9400068513.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/335438/applynow)