---
title: "കെ സി കടമ്പൂരാൻ ചരമ ദിനം ആചരിച്ചു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/335500/kannur"
published_at: "2026-01-09T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6960b0eace963_Screenshot_2026-01-09_130805.jpg"
keywords: []
---

# കെ സി കടമ്പൂരാൻ ചരമ ദിനം ആചരിച്ചു

> **Lead Summary:** കണ്ണൂർ:കോൺഗ്രസ്സ് നേതാവും, മുൻ കെ പി സി സി സെക്രട്ടറിയുമായിരുന്ന കെ സി കടമ്പൂരാന്റെ 9 -ആം ചരമ വാർഷിക ദിനത്തിൽ പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.

## Article Content

കണ്ണൂർ:കോൺഗ്രസ്സ് നേതാവും, മുൻ കെ പി സി സി സെക്രട്ടറിയുമായിരുന്ന കെ സി കടമ്പൂരാന്റെ 9 -ആം ചരമ വാർഷിക ദിനത്തിൽ പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.

ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജ് പുഷ്പാർച്ചനയ്ക്ക് നേതൃത്വം നൽകി.നേതാക്കളായ പ്രൊഫ എ ഡി മുസ്തഫ , വി വി പുരുഷോത്തമൻ , ടി ജയകൃഷ്ണൻ ,കൂക്കിരി രാഗേഷ് ,കല്ലിക്കോടൻ രാഗേഷ് , ടി നിഷാത്ത് വസന്ത് പള്ളിയാംമൂല,മോഹനൻ കെ , വികാസ് അത്താഴക്കുന്ന് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/335500/kannur)