---
title: "'ടെക് ഫെസ്റ്റ് 2026' സമാപിച്ചു"
english_title: "Techfestended"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/335519/techfestended"
published_at: "2026-01-09T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6960bddcebc06_1000168880.jpg"
keywords: []
---

# 'ടെക് ഫെസ്റ്റ് 2026' സമാപിച്ചു

> **Lead Summary:** **കണ്ണൂർ: **ഇലക്ട്രിക്കൽ വയർമെൻ ആൻറ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ഓഫ് കേരള കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജവഹർ ലൈബ്രറി ഹാളിൽ ആരംഭിച്ച ടെക്ഫെസ്റ്റ് 2026 ഇന്ന് സമാപിച്ചു.

## Article Content

**കണ്ണൂർ: **ഇലക്ട്രിക്കൽ വയർമെൻ ആൻറ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ഓഫ് കേരള കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജവഹർ ലൈബ്രറി ഹാളിൽ ആരംഭിച്ച ടെക്ഫെസ്റ്റ് 2026 ഇന്ന് സമാപിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: ബിനോയ് കുര്യൻ രണ്ടാം ദിവസമായ ഇന്നത്തെപരിപാടി ഉൽഘാടനം ചെയ്തു. വൈദ്യുതി മേഖലയിലുള്ളവർക്കും മറ്റുമായി ബോധവല്കരണ ക്ലാസുകളുണ്ടായിരുന്നു. പരിപാടിയുടെ ഭാഗമായി 40 ഓളം കമ്പനികൾ അവരുടെ ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തുകയും ഇതേക്കുറിച്ച് ക്ലാസെടുക്കുകയുമുണ്ടായി. കൂടാതെ തൊഴിലാളികൾക്കുള്ള സൗജന്യ സംരക്ഷ - ആപ്പ്റജിസ്ട്രേഷൻക്യാമ്പുംഉൾപ്പെടുത്തിയിരുന്നു. ചടങ്ങിൽ ജില്ലാ വൈസ് പ്രസി: പി പി സത്യൻ അദ്ധ്യക്ഷത വഹിച്ചു. സ്വാഗത സംഘംകൺവീനർ കെ പി അനൂപ്, കെ വി ബാലകൃഷ്ണൻ ,ടി രാമകൃഷ്ണൻ ,പി എ നിയാസ് തുടങ്ങിയവർ സംസാരിച്ചു.കമ്പനി പ്രതിനിധികളുമായി മുഖാമുഖവും കെ എസ് ഇ ബി എഞ്ചിനീയർമാരുടെ ക്ലാസുമുണ്ടായി.പ്രധാന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയികളായ യൂണിയൻ മെമ്പർമാരെ അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/335519/techfestended)