---
title: "ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത്"
english_title: "Online adalat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33552/online-adalat"
published_at: "2022-03-24T06:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623bc764e512e_images (4).jpeg"
keywords: []
---

# ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത്

> **Lead Summary:** കണ്ണൂര്‍ റീജ്യണല്‍ പ്രോവിഡണ്ട് ഫണ്ട് കമ്മീഷണര്‍ ഏപ്രില്‍ 12ന് രാവിലെ 10.30 മുതല്‍ 12 മണി വരെ 'നിധി താങ്കള്‍ക്കരികെ' ഗുണഭോക്താക്കള്‍ക്കുള്ള പ്രതിമാസ ഓണ്‍ലൈന്‍ പരാതി പരിഹാര സമ്പര്‍ക്ക പരിപാടി നടത്തുന്നു.

## Article Content

കണ്ണൂര്‍ റീജ്യണല്‍ പ്രോവിഡണ്ട് ഫണ്ട് കമ്മീഷണര്‍ ഏപ്രില്‍ 12ന് രാവിലെ 10.30 മുതല്‍ 12 മണി വരെ 'നിധി താങ്കള്‍ക്കരികെ' ഗുണഭോക്താക്കള്‍ക്കുള്ള പ്രതിമാസ ഓണ്‍ലൈന്‍ പരാതി പരിഹാര സമ്പര്‍ക്ക പരിപാടി നടത്തുന്നു.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെയും മാഹി കേന്ദ്ര ഭരണ പ്രദേശത്തെയും ഇപിഎഫ് അംഗങ്ങള്‍, ഇപിഎസ് പെന്‍ഷണര്‍മാര്‍, ഉടന്‍ വിരമിക്കുന്ന അംഗങ്ങള്‍, തൊഴിലാളി സംഘടനാ പ്രതിനിധികള്‍, സ്ഥാപന ഉടമകള്‍/ പ്രതിനിധികള്‍ എന്നിവര്‍ക്ക് പങ്കെടുക്കാം.

പിഎഫ് അക്കൗണ്ട് നമ്പര്‍/ പിപിഒ നമ്പര്‍ എന്നിവ സഹിതമുള്ള പരാതികള്‍ മാര്‍ച്ച് 31നകം പി എഫ് ഓഫീസില്‍ ലഭിക്കത്തക്കവിധം അയക്കേണ്ടതാണ്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33552/online-adalat)