---
title: "സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി മഴയ്ക്ക് സാധ്യത"
english_title: "Rain update kerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33560/rain-update-kerala"
published_at: "2022-03-24T07:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623bd1966a771_images (6).jpeg"
keywords: []
---

# സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി മഴയ്ക്ക് സാധ്യത

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി മഴ. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി മഴ. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി പത്ത് മണി വരെയുളള സമയത്താണ് ഇടിമിന്നലിന് സാദ്ധ്യതയെന്നാണ് മുന്നറിയിപ്പില്‍ പറയുന്നു.

ഇടിമിന്നലിന്റെ ആദ്യലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് മിന്നലേല്‍ക്കാനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കും. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക.

ഇടിമിന്നലുള്ള സമയത്ത് ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. കാര്‍മേഘങ്ങള്‍ കണ്ട് തുടങ്ങുമ്ബോള്‍ തന്നെ മത്സ്യബന്ധനം, ബോട്ടിംഗ് തുടങ്ങിയവ നിറുത്തി അടുത്തുള്ള കരയിലേക്ക് എത്താന്‍ ശ്രമിക്കണണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33560/rain-update-kerala)