---
title: "ദേശീയ പുരസ്‌കാര നിറവില്‍ ലോക ക്ഷയരോഗ ദിനം"
english_title: "Tuberculosis day"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33565/tuberculosis-day"
published_at: "2022-03-24T07:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623bd734ddd8d_images (9).jpeg"
keywords: []
---

# ദേശീയ പുരസ്‌കാര നിറവില്‍ ലോക ക്ഷയരോഗ ദിനം

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണത്തെ ക്ഷയരോഗ ദിനാചരണം ദേശീയ പുരസ്കാര നിറവിലാണ്.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണത്തെ ക്ഷയരോഗ ദിനാചരണം ദേശീയ പുരസ്കാര നിറവിലാണ്.

ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ക്ക് കഴിഞ്ഞ ദിവസമാണ് കേന്ദ്ര സര്‍ക്കാര്‍ പുരസ്കാരം പ്രഖ്യാപിച്ചത്. 2021ല്‍ ക്ഷയരോഗ ബാധിതരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷങ്ങളിലേക്കാളും15 ശതമാനത്തോളം കുറവാണ് രേഖപ്പെടുത്തിയത്. മരുന്നുകളോട് പ്രതികരിക്കാത്ത ക്ഷയരോഗ നിരക്കിലും പുതുതായി കണ്ടെത്തുന്ന കേസുകളുടെ എണ്ണത്തിലും ഒരു ശതമാനത്തിലും താഴെ കുറവുണ്ടായിട്ടുണ്ട്. 2015നെ അപേക്ഷിച്ച്‌ 2021ല്‍ ക്ഷയരോഗ നിരക്ക് 40 ശതമാനത്തിലധികം കുറഞ്ഞതാണ് കേരളത്തെ അവാര്‍ഡിന് അര്‍ഹമാക്കിയത്. സംസ്ഥാനങ്ങളുടെ പട്ടികയില്‍ സില്‍വര്‍ കാറ്റഗറിയില്‍ പുരസ്‌കാരം നേടുന്ന ഏക സംസ്ഥാനവും കേരളമാണ്. പുരസ്കാരം ഇന്ന് നല്‍കും.

ക്ഷയരോഗ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 3.30ന് തിരുവനന്തപുരം ജില്ലാപഞ്ചായത്ത് ഇ.എം.എസ് ഹാളില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ക്ഷയരോഗ മുക്ത കേരളമാണ് സംസ്ഥാനം ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33565/tuberculosis-day)