---
title: "26-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രേക്ഷകരുടെ ഇഷ്ടചിത്രം തിരഞ്ഞെടുക്കാനുള്ള വോട്ടിംഗ് ആരംഭിച്ചു"
english_title: "Iffk voting"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33567/iffk-voting"
published_at: "2022-03-24T08:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623bd879a35d0_images (10).jpeg"
keywords: []
---

# 26-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രേക്ഷകരുടെ ഇഷ്ടചിത്രം തിരഞ്ഞെടുക്കാനുള്ള വോട്ടിംഗ് ആരംഭിച്ചു

> **Lead Summary:** തിരുവനന്തപുരം: 26-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രേക്ഷകരുടെ ഇഷ്ടചിത്രം തിരഞ്ഞെടുക്കാനുള്ള വോട്ടിംഗ് ആരംഭിച്ചു.

## Article Content

തിരുവനന്തപുരം: 26-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രേക്ഷകരുടെ ഇഷ്ടചിത്രം തിരഞ്ഞെടുക്കാനുള്ള വോട്ടിംഗ് ആരംഭിച്ചു.

25 ന് ഉച്ചയ്ക്ക് 12 വരെ പ്രേക്ഷകര്‍ക്ക് വോട്ടുകള്‍ രേഖപ്പെടുത്താം. മത്സര വിഭാഗത്തിലെ 14 ചിത്രങ്ങളാണ് വോട്ടിംഗിനായി പരിഗണിച്ചിരിക്കുന്നത്. https://iffk.in/ വഴിയും എസ്.എം.എസ് വഴിയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ഡെലിഗേറ്റുകള്‍ക്ക് വോട്ടുചെയ്യാം. എസ്.എം.എസിലൂടെ വോട്ട് ചെയ്യുന്നതിന് IFFK < space > MOVIE CODE എന്ന ഫോര്‍മാറ്റില്‍ ടൈപ്പ് ചെയ്ത് 56070 എന്ന നമ്ബരിലേക്കാണ് അയയ്ക്കേണ്ടത്.

അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ ചിത്രങ്ങള്‍ ചുവടെ :

1 - അനറ്റോളിയന്‍ ലെപ്പേര്‍ഡ് (കോഡ് : IC001)

2- കമീലിയ കംസ് ഔട്ട് റ്റു നൈറ്റ് (കോഡ് : IC002)

3- ക്യാപ്ടന്‍ വോള്‍കൊനോഗോവ് എസ്കേപ്പ്ഡ് (കോഡ് : IC003)

4- ക്ലാര സോള (കോഡ് : IC004)

5- കോസ്റ്റ ബ്രാവ, ലെബനന്‍ (കോഡ് : IC005)

6- നിഷിദ്ധോ (കോഡ് : IC006)

7- ഐ ആം നോട്ട് ദ റിവര്‍ ഝലം - (കോഡ് : IC007)

8- ലെറ്റ് ഇറ്റ് ബി മോര്‍ണിംഗ് (കോഡ് : IC008)

9- മുറിന (കോഡ് : IC009)

10- കൂഴങ്കല്‍ (കോഡ് : IC010)

11- സുഖ്റ ആന്‍ഡ് ഹെര്‍ സണ്‍സ് (കോഡ് : IC011)

12- ആവാസവ്യൂഹം (കോഡ് : IC012)

13- യൂ റിസെമ്ബിള്‍ മീ (കോഡ് : IC013)

14- യുനി (കോഡ് : IC014)

രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പ്രേക്ഷകപുരസ്കാരം മേളയുടെ സമാപനസമ്മേളനത്തില്‍ നല്‍കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33567/iffk-voting)