---
title: "ഡിസിഎ പൊതുപരീക്ഷ;അപേക്ഷ സമര്‍പ്പിക്കേണ്ട സമയപരിധി നീട്ടി"
english_title: "Dca exam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33579/dca-exam"
published_at: "2022-03-24T08:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623be433afc36_images (14).jpeg"
keywords: []
---

# ഡിസിഎ പൊതുപരീക്ഷ;അപേക്ഷ സമര്‍പ്പിക്കേണ്ട സമയപരിധി നീട്ടി

> **Lead Summary:** തിരുവനന്തപുരം: സ്‌കോള്‍-കേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ / എയ്ഡഡ് ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന ഡിസിഎ ആറാം ബാച്ച്‌ പൊതുപരീക്ഷയ്ക്ക് ഫീസ് ഒടുക്കി നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കേണ്ട സമയപരിധി നീട്ടി.

## Article Content

തിരുവനന്തപുരം: സ്‌കോള്‍-കേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ / എയ്ഡഡ് ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന ഡിസിഎ ആറാം ബാച്ച്‌ പൊതുപരീക്ഷയ്ക്ക് ഫീസ് ഒടുക്കി നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കേണ്ട സമയപരിധി നീട്ടി.

പഠനകേന്ദ്രങ്ങളില്‍ 20 രൂപ പിഴയോടെ മാര്‍ച്ച്‌ 31 വരെ അപേക്ഷ സമര്‍പ്പിക്കാം.

അതത് പഠനകേന്ദ്രങ്ങളില്‍ ലഭ്യമാകുന്ന അപേക്ഷ സംബന്ധിച്ച വിവരങ്ങള്‍ സ്‌കോള്‍-കേരള വെബ്‌പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്ത ശെഷം അപേക്ഷകള്‍ ഏപ്രില്‍ രണ്ടിന് മുമ്ബ് സ്‌കോള്‍-കേരള സംസ്ഥാന ഓഫീസില്‍ പഠനകേന്ദ്രം പ്രിന്‍സിപ്പല്‍മാര്‍ ലഭ്യമാക്കണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33579/dca-exam)