---
title: "കാറിൽ ഇടിച്ച് നിർത്താതെ പോയി, വനംവകുപ്പിൻ്റെ വാഹനം പിന്തുടർന്ന് പിടിച്ച് നാട്ടുകാർ; ഡ്രൈവർ മദ്യലഹരിയിൽ"
english_title: "Forestdepartument"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/335978/forestdepartument"
published_at: "2026-01-12T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6964c43434f7b_1000169800.jpg"
keywords: []
---

# കാറിൽ ഇടിച്ച് നിർത്താതെ പോയി, വനംവകുപ്പിൻ്റെ വാഹനം പിന്തുടർന്ന് പിടിച്ച് നാട്ടുകാർ; ഡ്രൈവർ മദ്യലഹരിയിൽ

> **Lead Summary:** **കണ്ണൂർ: **കാറിൽ ഇടിച്ച് നിർത്താതെ പോയ വനംവകുപ്പിൻ്റെ വാഹനം പിന്തുടർന്ന് പിടിച്ച് നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചു. കണ്ണൂർ കൂത്തുപറമ്പിലാണ് സംഭവം. വനംവകുപ്പിലെ താൽക്കാലിക ഡ്രൈവർ ഇരിട്ടി സ്വദേശി രഘുനാഥനാണ് പിടിയിലായത്.

## Article Content

**കണ്ണൂർ: **കാറിൽ ഇടിച്ച് നിർത്താതെ പോയ വനംവകുപ്പിൻ്റെ വാഹനം പിന്തുടർന്ന് പിടിച്ച് നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചു. കണ്ണൂർ കൂത്തുപറമ്പിലാണ് സംഭവം. വനംവകുപ്പിലെ താൽക്കാലിക ഡ്രൈവർ ഇരിട്ടി സ്വദേശി രഘുനാഥനാണ് പിടിയിലായത്.

ഇയാൾ മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽ കാർ യാത്രക്കാരിയായ കതിരൂർ സ്വദേശിനിക്ക് പരിക്കേറ്റിരുന്നു. വനംവകുപ്പിൻ്റെ വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/335978/forestdepartument)