---
title: "രാഹുലിനെ ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും"
english_title: "Rahulmankoottam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/336072/rahulmankoottam"
published_at: "2026-01-13T10:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6965cb05bf05c_Screenshot_2026-01-12_050846.jpg"
keywords: []
---

# രാഹുലിനെ ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും

> **Lead Summary:** പത്തനംതിട്ട : പത്തനംതിട്ട:ബലാത്സംഗ കേസിൽ റിമാൻഡിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണസംഘം സമർപ്പിച്ച കസ്റ്റഡി അപേക്ഷ പരിഗണിച്ച കോടതി രാഹുലിനെ ഹാജരാക്കാൻ പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

## Article Content

പത്തനംതിട്ട : പത്തനംതിട്ട:ബലാത്സംഗ കേസിൽ റിമാൻഡിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണസംഘം സമർപ്പിച്ച കസ്റ്റഡി അപേക്ഷ പരിഗണിച്ച കോടതി രാഹുലിനെ ഹാജരാക്കാൻ പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

വൈദ്യ പരിശോധന പൂർത്തിയാക്കി കോടതിയിൽ എത്തിച്ച ശേഷം കസ്റ്റഡി അപേക്ഷ പരിഗണിക്കും. ഏഴ് ദിവസത്തെ കസ്റ്റഡിയാണ് ക്രൈം ബ്രാഞ്ച് ആവശ്യപെടുന്നത്. പ്രതിഭാഗം ജാമ്യ ഹരജി ഫയൽ ചെയ്തിട്ടുണ്ട്. അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ലഭിച്ചശേഷമാകും ഹരജി പരിഗണിക്കുക. വലിയ സുരക്ഷ ഒരുക്കിയാകും പൊലീസ് രാഹുലിനെ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ നിന്നും കോടതിയിൽ ഹാജരാക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/336072/rahulmankoottam)