---
title: "പള്ളിക്കുന്ന് പെട്രോൾ പമ്പ് സമരം ; കളക്ടർ അരുൺ കെ വിജയനുമായി കൂടിക്കാഴ്ച്ച നടത്തി"
english_title: "Pallikkunnupetrolpumb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/336155/pallikkunnupetrolpumb"
published_at: "2026-01-13T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69661699cf317_1000169976.jpg"
keywords: []
---

# പള്ളിക്കുന്ന് പെട്രോൾ പമ്പ് സമരം ; കളക്ടർ അരുൺ കെ വിജയനുമായി കൂടിക്കാഴ്ച്ച നടത്തി

> **Lead Summary:** **കണ്ണൂർ :**പള്ളിക്കുന്ന് സെൻട്രൽജയിൽ പെട്രോൾ പമ്പിന് സമീപത്തെ വീടുകളിലെ കിണറുകളിൽ ഇന്ധനം കലർന്ന് വെള്ളം ഉപയോഗ ശൂന്യമായ വിഷയത്തിൽ കെ വി സുമേഷ് MLA യുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ കളക്ടർ അരുൺ കെ വിജയനുമായി കൂടിക്കാഴ്ച്ച നടത്തി. ഐഒസി , ജയിലധികൃതർ എന്നിവരെ ഉൾപ്പെടുത്തി ഈയാഴ്ച്ച തന്നെ പ്രശ്ന പരിഹാരത്തിന് വിശദ ചർച്ച നടത്താമെന്ന് കളക്ടർ ഉറപ്പ് നൽകിയതായി കെ വി സുമേഷ് MLA കൂടിക്കാഴ്ചയ്ക്ക് ശേഷം അറിയിച്ചു.

## Article Content

**കണ്ണൂർ :**പള്ളിക്കുന്ന് സെൻട്രൽജയിൽ പെട്രോൾ പമ്പിന് സമീപത്തെ വീടുകളിലെ കിണറുകളിൽ ഇന്ധനം കലർന്ന് വെള്ളം ഉപയോഗ ശൂന്യമായ വിഷയത്തിൽ കെ വി സുമേഷ് MLA യുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ കളക്ടർ അരുൺ കെ വിജയനുമായി കൂടിക്കാഴ്ച്ച നടത്തി. ഐഒസി , ജയിലധികൃതർ എന്നിവരെ ഉൾപ്പെടുത്തി ഈയാഴ്ച്ച തന്നെ പ്രശ്ന പരിഹാരത്തിന് വിശദ ചർച്ച നടത്താമെന്ന് കളക്ടർ ഉറപ്പ് നൽകിയതായി കെ വി സുമേഷ് MLA കൂടിക്കാഴ്ചയ്ക്ക് ശേഷം അറിയിച്ചു.

നിലവിൽ ഇന്ധന ചോർച്ച ഇല്ലെന്നാണ് ഐഒസി അറിയിച്ചിരിക്കുന്നത്. എന്നാൽ കൂടുതൽ കിണറുകളിൽ ഇന്ധനം കലർന്ന് വെള്ളം ഉപയോഗ ശൂന്യമാവുന്നുണ്ട്. ഇതിന് ശാശ്വത പരിഹാരം കാണണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/336155/pallikkunnupetrolpumb)